കിങ് മേക്കറാകാം, പ്രധാനമന്ത്രിയാകില്ല–ചന്ദ്രബാബു നായിഡു
text_fieldsന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തുനിന്ന് പ്രധാനമന്ത്രിയാകാൻ താനുണ്ടാകില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അതേസമയം, ദേശീയ രാഷ്ട്രീയത്തിൽ സജീവമായുണ്ടാകുെമന്നും നായിഡു വ്യക്തമാക്കി. എൻ.ഡി.എ വിടുകയും മോദി സർക്കാറിനെതിരെ ലോക്സഭയിൽ തെലുഗുദേശം പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തോടെ ഒരിടവേളക്കു ശേഷം ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്ത അദ്ദേഹം ന്യൂഡൽഹിയിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
കേന്ദ്രത്തിൽ രണ്ട് മൂന്ന് സർക്കാറുകൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച തനിക്ക് പ്രധാനമന്ത്രിപദ മോഹം ഒരിക്കലുമുണ്ടായിട്ടില്ലെന്നും ഇപ്പോഴും ഇല്ലെന്നും നായിഡു പറഞ്ഞു. അതിനാൽ, 2019ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിയാരായിരിക്കും എന്ന ചർച്ചയിലേക്ക് തന്നെ കൊണ്ടുവരേണ്ടതില്ല. എനിക്ക് ദേശീയതലത്തിൽ ഒരു മോഹവുമില്ല. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ 40 വർഷമായി ഇടപെട്ട അനുഭവം മുന്നിലുണ്ട്.
ഇപ്പോഴുള്ള തലമുതിർന്ന ദേശീയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അനുഭവജ്ഞാനം 2019ലെ പൊതുതെരഞ്ഞെടുപ്പിലും ഉപയോഗപ്പെടുത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തിക്കാണിക്കാൻ പറ്റിയ ശക്തനായ സ്ഥാനാർഥി പ്രതിപക്ഷത്ത് ആവശ്യമല്ലേ എന്ന ചോദ്യത്തിന് നിഷേധ രൂപത്തിലായിരുന്നു മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് പ്രതീക്ഷിച്ചത് ജനങ്ങൾക്ക് കിട്ടിയിട്ടില്ല. അവർക്ക് കിട്ടിയതിനുള്ള പ്രതികരണം അവരുടെ ഭാഗത്തുനിന്നുണ്ടാകും.
കോൺഗ്രസുമായി ധാരണയുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനും അദ്ദേഹം തയാറായില്ല. താൻ കോൺഗ്രസിനൊപ്പവും ബി.ജെ.പിക്കൊപ്പവും നിന്നതാണല്ലോ എന്ന് നായിഡു പ്രതികരിച്ചു. ബി.ജെ.പിക്കെതിരെ സഖ്യകക്ഷി സർക്കാറുണ്ടാക്കുന്നതിൽ തെറ്റൊന്നുമില്ല. സഖ്യകക്ഷി സർക്കാറുകൾ വികസനത്തിനും വളർച്ചക്കും വഴിവെച്ചതാണ് നമ്മുടെ അനുഭവം. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടുന്നതിൽ പ്രാദേശിക പാർട്ടികൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. പ്രാദേശികമായ ഭിന്ന താൽപര്യങ്ങൾ ദേശീയതലത്തിൽ ഒന്നിക്കുന്നതിന് തടസ്സമാകില്ല. 2019ലെ തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന് കരുതുന്നില്ലെന്നും അത്തരമൊരു അനുകൂല സാഹചര്യത്തിലല്ല മോദിയെന്നും നായിഡു പറഞ്ഞു.
അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് രാഹുൽ നടത്തിയ പ്രസംഗം മികച്ചതായിരുന്നുവെന്ന് ചന്ദ്രബാബു അഭിപ്രായെപ്പട്ടു. കാര്യങ്ങൾ നന്നായി അവതരിപ്പിക്കാനും പറഞ്ഞു ഫലിപ്പിക്കാനും രാഹുലിനായി. രാഹുലിെൻറ ഭാവങ്ങൾപോലും മികച്ച പ്രസംഗകേൻറതായിരുന്നു. പ്രധാനപ്പെട്ട വിഷയങ്ങെളല്ലാം അതിൽ വന്നു. ഇത്രയും കടുത്ത വിമർശനം നടത്തിയശേഷം മോദിയെ കെട്ടിപ്പിടിച്ചതിനോട് താൻ യോജിക്കുന്നില്ലെന്നും നായിഡു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
