Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ അഴിമതി:...

റഫാൽ അഴിമതി: സ്വ​തന്ത്രാന്വേഷണം വേണമെന്ന്​ ചന്ദ്രബാബു നായിഡു

text_fields
bookmark_border
റഫാൽ അഴിമതി: സ്വ​തന്ത്രാന്വേഷണം വേണമെന്ന്​ ചന്ദ്രബാബു നായിഡു
cancel

അമരാവതി: റഫാൽ കരാറിൽ സ്വതന്ത്രാന്വേഷണം പ്രഖ്യാപിക്കണമെന്ന്​ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായ ിഡു.

59,000 കോടി രൂപയുടെ കരാറിനെ കുറിച്ച്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി നിശബ്​ദത പാലിക്കുകയാണ്​. ഇന്ത്യ കണ് ട ഏറ്റവും വലിയ അഴിമതിയിൽ പ്രധാനമന്ത്രിയുടെ ഒാഫീസിനും പങ്കുണ്ടെന്നതി​​​െൻറ റിപ്പോർട്ട്​ പുറത്തു വന്നിരിക്കുന്നു. ബി.ജെ.പിയുടെ വിനാശകരമായ തീരമാനങ്ങളുടെ ആഴം വ്യക്​തമാകുന്നതാണ്​ റിപ്പോർട്ട്​. മോദിജീ, രാജ്യത്തെ നിങ്ങൾ ചതിക്കു​ന്നുവെന്ന സത്യം ദീർഘകാലം മറച്ചുവെക്കാൻ സാധിക്കില്ല - ചന്ദ്രബാബു നായിഡു ട്വീറ്റ്​ ചെയ്​തു.

റഫാൽ ഇടപാടിൽ സമാന്തര ചർച്ച നടത്തിയും റഫാൽ കരാറിൽ ചർച്ച കൂടാതെ അന്തിമ തീരുമാനം എടുക്കുന്നതിന്​ പ്രതിരോധ മന്ത്രാലയത്തെ നിർബന്ധിപ്പിച്ചുമാണ്​ പ്രധാനമന്ത്രിയുടെ ഒാഫീസ്​ ഇടപെട്ടത്​. പി.എം.ഒ സമാന്തര ചർച്ച നടത്തി പ്രതിരോധമന്ത്രാലയം നിയോഗിച്ച ഇന്ത്യൻ ചർച്ചാ സംഘത്തെ അവമതിച്ചു. ഇൗ വെളിപ്പെടുത്തലുകളെല്ലാം ഞെട്ടിപ്പിക്കുന്നതാണ്​. സമാന്തര ചർച്ച എന്നതിനർഥം ​ബി.ജെ.പി സർക്കാറിന്​ അവരിൽ തന്നെയുള്ള വിശ്വാസം നഷ്​ടമായി എന്നതാണ്​ - നായിഡു പറഞ്ഞു.

റഫാലുമായി ബന്ധപ്പെട്ട എല്ലാ വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത്​ കരാറുമായി ബന്ധപ്പെട്ട ദുരൂഹതകളാണ്​. അത്​ മാറാൻ സ്വതന്ത്ര അന്വേഷണം വേണം. സ്വതന്ത്ര അന്വേഷണം നടന്നാൽ ബി.ജെ.പി സർക്കാറിന്​ ഗുണകരമാകുന്ന തരത്തിൽ തെളിവുകളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafale dealmalayalam newsN Chadrababu NaiduIndependent Probe
News Summary - Chandrababu Naidu Demands Independent Probe In Rafale - India News
Next Story