Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രക്ക് പ്രത്യേക...

ആന്ധ്രക്ക് പ്രത്യേക പദവി: ചന്ദ്രബാബു നായിഡു നിരാഹാര സത്യഗ്രഹം തുടങ്ങി

text_fields
bookmark_border
ആന്ധ്രക്ക് പ്രത്യേക പദവി: ചന്ദ്രബാബു നായിഡു നിരാഹാര സത്യഗ്രഹം തുടങ്ങി
cancel

ന്യൂഡൽഹി: സംസ്​ഥാനത്തിന്​ പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യ ാപിച്ച നിരാഹാര സത്യഗ്രഹം ഡൽഹിയിൽ തുടങ്ങി. രാജ്ഘട്ടിൽ പ്രാർഥന നടത്തിയ ശേഷം രാവിലെ എട്ടിന് ആന്ധ്ര ഭവനിൽ തുടങ്ങി യ സത്യഗ്രഹത്തിൽ സംസ്ഥാനത്തെ മന്ത്രിമാർ, എം.എൽ.എമാർ, ടി.ഡി.പി എം.പിമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. രാത്രി എട്ടിന് സത്യഗ്രഹം അവസാനിക്കും.

ആന്ധ്ര പ്രദേശിനോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രയിൽ വരുമ്പോൾ തന്നെ ആക്രമിക്കുകയാണ് മോദി ചെയ്യുന്നത്. വ്യക്തിഹത്യ നിർത്തി ആന്ധ്രക്ക് വേണ്ടത് ചെയ്യൂവെന്നും നായിഡു ആവശ്യപ്പെട്ടു.

2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം.

സംസ്ഥാനത്തോട് തുടരുന്ന കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം തന്നെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ നിന്ന് നായിഡുവിന്‍റെ ടി.ഡി.പി ഇറങ്ങിപ്പോയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikechandrababu naidumalayalam newsmalayalam news onlinemalayalam news updates
News Summary - Chandrababu Naidu begins hunger strike -India News
Next Story