ന്യൂഡൽഹി: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ കേരള സർക്കാരിെൻറ നടപടിക്കെതിരെ ഭീം ആർമി പാർട്ടി അധ്യക്ഷനും ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദ് രംഗത്ത്. ഭീം ആർമി കേരളഘടകം മുന്നാക്ക സംവരണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് മലയാളത്തിലായിരുന്നു ചന്ദ്രശേഖർ ആസാദ് പ്രതികരണം അറിയിച്ചത്.
'സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക', മുഖ്യമന്ത്രിയെ ടാഗ്ചെയ്തുകൊണ്ട് ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് ഭീം ആര്‍മി പാര്‍ട്ടി കേരളപിറവി മാര്‍ച്ചും ഉപവാസവും സംഘടിപ്പിച്ചിരുന്നു.