Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആയുധങ്ങൾ വാങ്ങാൻ ലൈസൻസ്​ തരൂ; പ്രതിരോധം ഞങ്ങൾ സ്വയം തീർത്തോളാം'- വൈറലായി ചന്ദ്രശേഖർ ആസാദി​െൻറ ട്വീറ്റ്​

text_fields
bookmark_border
ആയുധങ്ങൾ വാങ്ങാൻ ലൈസൻസ്​ തരൂ; പ്രതിരോധം ഞങ്ങൾ സ്വയം തീർത്തോളാം- വൈറലായി ചന്ദ്രശേഖർ ആസാദി​െൻറ ട്വീറ്റ്​
cancel

ന്യൂഡൽഹി: ഹാഥറസ്​ സംഭവത്തിൽ ഭീം ആർമി​ നേതാവ്​ ചന്ദ്രശേഖർ ആസാദി​െൻറ ട്വീറ്റ്​ വൈറലാവുന്നു. ആയുധ ലൈസൻസ്​ തന്നാൽ ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളാം എന്നാണ്​​ ചന്ദ്രശേഖർ ആസാദ്​ ഹിന്ദിയിൽ ട്വീറ്റ്​ ചെയ്​തത്​.

''സ്വയം പ്രതിരോധം തീർത്ത് ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന എല്ലാവർക്കും ഉറപ്പ് നൽകുന്നു. രാജ്യത്തെ 20 ലക്ഷം ബഹുജൻ സമുദായങ്ങൾക്ക് എത്രയും പെട്ടെന്ന് ആയുധ ലൈസൻസ് നൽകാൻ ഞങ്ങൾ ആവശ്യപെടുകയാണ്. തോക്കുകളും പിസ്റ്റളുകളും വാങ്ങാൻ ഞങ്ങൾക്ക് 50 ശതമാനം സബ്‌സിഡി അനുവദിക്കണം. ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളാം''- അദ്ദേഹം ട്വീറ്റ്​ ചെയ്​തു.



ഉത്തർപ്രദേശിലെ ഹാഥറസിൽ 19 കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നേരത്തെ, ഭീം ആർമി​ നേതാവ്​ ചന്ദ്രശേഖർ ആസാദ്​ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story