മോദിക്കെതിരെ ‘രാവൺ’: ജയിക്കാനല്ല, പോരാടാൻ
text_fieldsന്യൂഡൽഹി: ജയിക്കാൻ വേണ്ടിയല്ല ഇൗ പോരാട്ടം. എന്നാൽ, അതിലെ സന്ദേശം തോൽവിയേക്കാൾ വലുതാണെന്ന് ഇൗ യുവ േനതാവ് കരുതുന്നു. അതുറപ്പാക്കിയാണ് ചന്ദ്രശേഖർ ആസാദ് തെരഞ ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നത്. എതിരാളി രാജ്യത്തെ ഏറ്റവും പ്രധാന സ്ഥാനാർഥികളി ൽ ഒരാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി. ദലിതരുടെ ഏറ്റവും വലിയ ശത്രുവായതിനാലാണ് മോദി യെത്തന്നെ എതിരാളിയായി തെരഞ്ഞെടുത്തതെന്ന് ആസാദ് പറയുന്നു. യു.പി.യിലെ വാരാണസിയിൽ കഴിഞ്ഞ തവണ മൂന്ന് ലക്ഷം വോട്ടിനാണ് മോദി ജയിച്ചുകയറിയത്.
2015ലാണ് ആസാദ് ദലിത് സംഘടനയായ ഭീം ആർമി സ്ഥാപിക്കുന്നത്. യു.പിയിൽ കാലങ്ങളായി ദലിതർക്കുനേരെയുള്ള ഠാകൂർ അടിച്ചമർത്തലിെൻറ പ്രതിഫലനമായിരുന്നു സംഘടനയുടെ പിറവിയിലേക്ക് നയിച്ചത്. രണ്ടുവർഷത്തിന് ശേഷം സഹാറൻപുരിൽ ഠാകുർ സമുദായവും ദലിതരും തമ്മിലുണ്ടായ സംഘർഷം സംഘടനയെ ദേശീയശ്രദ്ധയിൽ കൊണ്ടുവന്നു. അന്ന് ദേശ സുരക്ഷ നിയമം ചുമത്തപ്പെട്ട് 16 മാസം ജയിലിൽ കഴിയേണ്ടി വന്നു. അടുത്തിടെ യു.പിയിൽ നിന്ന് ഡൽഹിയിലേക്ക് റാലി നടത്തുന്നതിനിടെ അസുഖബാധിതനായി ആശുപത്രിയിലായപ്പോൾ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആസാദിനെ സന്ദർശിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയ സംഭവമാണ്. ചന്ദ്രശേഖർ ആസാദ് രാവൺ എന്നാണ് മുഴുവൻ പേര്. അടുപ്പക്കാർ വിളിക്കുന്നത് രാവൺ എന്നും. പലപ്പോഴും കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ച് കുർത്തയും ഷാളുമണിഞ്ഞ് പതിവ് രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനായാണ് ആസാദിെൻറ വരവും പോക്കും. ഇതൊക്കെ കണ്ട് വിറളി പൂണ്ട ഒരു നേതാവുണ്ട് യു.പിയിൽ. ബി.എസ്.പിയുടെ മയാവതി. ഭീം ആർമിയും ആസാദും അവരുടെ ബദ്ധവൈരിയാണ്.
ആസാദിെൻറ കുതിപ്പ് സംസ്ഥാനത്ത് ഏറ്റവും വെല്ലുവിളി ഉയർത്തുന്നതും ബി.എസ്.പിക്കാണ്. ദലിത് വോട്ടുകൾ ഭിന്നിപ്പിക്കാൻ ആർ.എസ്.എസ് ആണ് ആസാദിനെ കൊണ്ടുനടക്കുന്നതെന്നും ബി.എസ്.പിയിൽ നുഴഞ്ഞുകയറ്റി നേതാവാക്കാൻ ഒരിക്കൽ ബി.ജെ.പി ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും മായാവതി ആരോപിക്കുന്നു. ഹൈന്ദവ സംഘടനയിൽ പ്രവർത്തിച്ചാണ് ആസാദ് പൊതുരംഗത്തേക്ക് കടന്നതെന്ന ആരോപണവും ഇതിന് ബലമേകുന്നുണ്ട്.
എന്നാൽ, എല്ലാ ആരോപണങ്ങൾക്കും മീതെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ദലിത്-മുസ്ലിം യുവാക്കൾക്കിടയിൽ വൻ സ്വീകാര്യത നേടിക്കഴിഞ്ഞു ആസാദ്.
നിയമബിരുദധാരിയായ അദ്ദേഹത്തിെൻറ സംഘടന 300 ഒാളം സ്കൂളുകളാണ് നടത്തുന്നത്. വിദ്യാഭ്യാസത്തിലൂടെ ദലിതരുടെ മുന്നേറ്റമാണ് പ്രഖ്യാപിത മുദ്രാവാക്യം. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ലെന്ന് ആസാദ് വ്യക്തമാക്കുന്നു. ആർ.എസ്.എസിെൻറ ആളാണെങ്കിൽ മോദി ഭരണകൂടം തന്നെ ഒന്നര വർഷം ജയിലിലിടുമോയെന്നാണ് ആസാദിെൻറ മറുചോദ്യം. ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും എതിരെ രാജ്യത്തെ 20 കോടി ദലിതർ ഇത്തവണ വോട്ടു ചെയ്യുമെന്ന് ആസാദ് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
