Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവർ എന്നെ ഭ്രാന്തനെന്ന് വിളിക്കും, അതൊന്നും എനിക്ക് പ്രശ്നമല്ല; അവസാന ശ്വാസം വരെ ഇത് തുടരും: തൂപ്പുകാരനായി മുൻ ഐ.പി.എസ് ഓഫീസർ

text_fields
bookmark_border
അവർ എന്നെ ഭ്രാന്തനെന്ന് വിളിക്കും, അതൊന്നും എനിക്ക് പ്രശ്നമല്ല; അവസാന ശ്വാസം വരെ ഇത് തുടരും: തൂപ്പുകാരനായി മുൻ ഐ.പി.എസ് ഓഫീസർ
cancel

ചണ്ഡീഗഢ്: പദ്മശ്രീ പുരസ്‌കാര ജേതാവും പഞ്ചാബിലെ വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ഇന്ദർ ജിത് സിങ് സിദ്ധുവിനെ കണി കണ്ടാണ് ചണ്ഡീഗഢിലെ സെക്ടർ 49 ഉണരുക. തെരുവ് ഉണരുന്നതിന് മുന്നേ ചൂലുമായി അദ്ദേഹം എത്തും. തെരുവ് അടിച്ച് വാരി വൃത്തിയാക്കും. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിന് പകരം പൊതുജന സേവനത്തിന്‍റെ അത്യപൂർവ മാതൃക തീർക്കുകയാണ് സിദ്ധു.

ശുചിത്വം എന്നത് അധികാരികളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നാണ് സിദ്ധുവിന്റെ വിശ്വാസം. "തെരുവുകൾ വൃത്തിയാക്കുന്നതിന് ആളുകൾ എന്നെ ഭ്രാന്തൻ എന്ന് വിളിച്ചാലും എനിക്ക് പ്രശ്നമില്ല," -സിദ്ധു പറഞ്ഞു. "ചൂൽ യോദ്ധാവ്" എന്ന വിളിപ്പേര് നേടിയ സിങിന്റെ ദിവസം ആരംഭിക്കുന്നത് തെരുവുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കിക്കൊണ്ടാണ്. ശുചിത്വ മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഈ വർഷം പദ്മശ്രീ പുരസ്കാരവും സിദ്ധുവിനെ തേടിയെത്തിയിരുന്നു. എന്നിട്ടും സേവനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സിദ്ധു തയ്യാറായില്ല.

മാലിന്യം ശേഖരിക്കുക മാത്രമല്ല, തരംതിരിച്ച് മുനിസിപ്പൽ കോർപ്പറേഷൻ തൊഴിലാളികൾക്ക് എടുത്തു കൊണ്ടുപോകാൻ പാകത്തിൽ സജ്ജമാക്കി വെക്കുകയും ചെയ്യും. രാവിലെ ആറോടെ തെരുവ് ശുചീകരണത്തിന് ഇറങ്ങും. അനാരോഗ്യങ്ങളൊന്നും വകവെക്കാതെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. ഒരു ദിവസം താൻ ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ചിലർ തന്നോട് ജോലി നിർത്താൻ ആവശ്യപ്പെടുകയും കളിയാക്കി ചിരിക്കുകയും ചെയ്തുവെന്ന് സിദ്ധു പറഞ്ഞു. തനിക്ക് ഭ്രാന്താണെന്ന് ചിലർ പറഞ്ഞുവെന്നും, എന്നാൽ ഇത്തരം പരാമർശങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ അവസാന ശ്വാസം വരെ ഈ ജോലി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. “മറ്റു രാജ്യങ്ങളിലെ ശുചിത്വം കാണുക, അതിനെ നമ്മുടെ രാജ്യത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുക. ശുചിത്വം എന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. നഗരം വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്,” അദ്ദേഹം പറഞ്ഞു.

തന്റെ പ്രദേശത്ത് ആരൊക്കെയാണ് മാലിന്യങ്ങൾ തള്ളുന്നതെന്ന് തനിക്ക് അറിയാമെന്നും സിദ്ധു പറയുന്നു. "എന്നാൽ, അവരോട് ഏറ്റുമുട്ടുകയോ വഴക്കിടുകയോ ചെയ്യുകയല്ല എന്റെ ജോലി. ഞാൻ ദിവസവും ഈ പ്രദേശം വൃത്തിയാക്കുന്നത് കാണുന്നത് വഴി, ശരി ഏതാണ് തെറ്റ് ഏതാണെന്ന് ഇത്തരം ആളുകൾക്ക് മനസ്സിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.

1996-ൽ പഞ്ചാബ് പോലീസിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡി.ഐ.ജി) പദവിയിലാണ് സിദ്ധു വിരമിച്ചത്. താൻ താമസിക്കുന്ന റെസിഡൻഷ്യൽ സൊസൈറ്റിക്ക് ചുറ്റും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നത് കണ്ടപ്പോൾ അദ്ദേഹം മുനിസിപ്പൽ കോർപ്പറേഷനിൽ പരാതി നൽകിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. തുടർന്ന് പ്രദേശം സ്വയം വൃത്തിയാക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പിന്നീട് അത് ഒരു സേവനമാർഗമായി തിരഞ്ഞെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chandigarhs broom warrior
Next Story