Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി നേതാവ്​ ചന്ദൻ മിത്ര തൃണമൂൽ കോൺഗ്രസിലേക്ക്​

text_fields
bookmark_border
Chandan-Mitra
cancel

കൊൽക്കത്ത: പശ്​ചിമ ബംഗാളിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവും രാജ്യ സഭാംഗവുമായിരുന്ന ചന്ദൻ മിത്ര തൃണമൂൽ കോൺഗ്രസിലേക്ക്​. ബി.ജെ.പിയിൽ രാജിക്കത്ത്​ നൽകിയ ചന്ദൻ, ശനിയാഴ്ച തൃണമൂലിൽ ചേരും. ശനിയാഴ്​ച തൃണമൂലി​​​െൻറ ആഭിമുഖ്യത്തിൽ രക്തസാക്ഷിദിനത്തോടനുബന്ധിച്ച്​ നടത്തുന്ന മെഗാ റാലിയിലാണ്​ ചന്ദ​​​െൻറ തൃണമൂൽ പ്രവേശനം നടക്കുക. 

പാർട്ടിയും ചന്ദനും ഇക്കാര്യത്തെ കുറിച്ച്​ ഒന്നും പറയുന്നില്ലെങ്കിലും ശനിയാഴ്​ചയിലെ റാലിയിൽ നിരവധി പുതു മുഖങ്ങൾ പാർട്ടിയിലെത്തുമെന്ന്​ തൃണമൂൽ കോൺഗ്രസ്​ ഉറപ്പു നൽകുന്നു. 

അമിത്​ ഷാ- മോദി അച്ചുതണ്ടിനെ ചുറ്റുന്ന ബി.ജെ.പി അധികാരത്തിൽ ചന്ദൻ മിത്ര അതൃപ്​തനായിരുന്നു​. ബി.ജെ.പി നയങ്ങളിലുള്ള അതൃപ്​തി രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ്​ വിവരം. രണ്ടു തവണ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായിരുന്ന വ്യക്​തിയാണ്​ ചന്ദൻ മിത്ര. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chandan Mitra Quits BJP - India News
Next Story