Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര കൊള്ള;...

രാമക്ഷേത്ര കൊള്ള; ചമ്പത് റായിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് എസ്‌.ഐ.ടി

text_fields
bookmark_border
champat rai
cancel
camera_alt

ചമ്പത് റായ്

അയോധ്യ: രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. വ്യാഴാഴ്ച അയോധ്യയിലെ രാമക്ഷേത്ര കോംപ്ലക്സിൽ വെച്ച് നടന്ന ചോദ്യം ആറ് മണിക്കൂർ വരെ നീണ്ടു. അന്വേഷണം പുരോഗമിക്കവെ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ചമ്പത് റായിയെ വീണ്ടും ചോദ്യം ചെയ്തതിലൂടെ സംഭാവനകൾ ശേഖരിക്കുന്നതും എണ്ണുന്നതും ബാങ്കിൽ നിക്ഷേപിക്കുന്നതും വരെയുള്ള ഭരണപരമായ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. പണം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും എസ്‌.ഐ.ടി പരിശോധിക്കുന്നുണ്ട്.

ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂലൈ 15-നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി, സംഭാവന തുകയിൽ കൃത്രിമം കാട്ടിയ കേസിലെ പ്രതികളിൽ ഒരാളായ അവിനാഷ് ശുക്ലയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ വീട്ടിൽ നിന്ന് നേരത്തെ 20.40 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളിലേക്ക് നയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സംഭാവന ശേഖരണത്തിലെ ക്രമക്കേടുകളെത്തുടർന്ന് ചമ്പത് റായിയും അനിൽ മിശ്രയും കഴിഞ്ഞ ആഴ്ച തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചിരുന്നു.

അതേസമയം, ചമ്പത് റായിയെ പ്രതിരോധിക്കുന്ന നിലപാടാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സ്വീകരിച്ചത്. ‘അന്വേഷണം നടക്കുമ്പോൾ അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല. എസ്‌.ഐ.ടിയും പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. നമുക്ക് ഫലം വരുന്നത് വരെ കാത്തിരിക്കാം. രാക്ഷേത്ര വിഷയത്തിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവകാശമില്ല,’ മൗര്യ പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തിനായി ഏറെ സമർപ്പണത്തോടെ പ്രവർത്തിച്ചവരാണ് ചമ്പത് റായ് എന്നും, ഈ സംഭവം അവരെ വേദനിപ്പിച്ചിട്ടുണ്ടെന്നും കേശവ് പ്രസാദ് കൂട്ടിച്ചേർത്തു.

ജൂൺ ഏഴിനാണ് രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനയിൽ 5 മുതൽ 7.5 കോടി രൂപ വരെ തിരിമറി നടന്നെന്ന ആരോപണം സമാജ്‌വാദി പാർട്ടി നേതാവ് തേജ് നാരായൺ പാണ്ഡെ ഉന്നയിച്ചത്. ഇതിനെത്തുടർന്നാണ് സർക്കാർ എസ്‌.ഐ.ടിയെ നിയോഗിച്ചത്. സംഭാവനകൾ ബാങ്കിൽ എത്തുന്നതിന് മുമ്പ് തന്നെ ഒരു വിഭാഗം തുക തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donation ScamSIT ProbeRam Mandir TrustRam Mandirram temple scamChampat Rairam temple
News Summary - Champat Rai, 2 others grilled for six hours amid Ram Temple row
Next Story