Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാമരാജ് നഗർ വെടിവെപ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുത്ത് പൊലീസ്, പശുക്കളെ തിരഞ്ഞു പോയവരെ വെടിവച്ചു കൊന്നെന്ന് എഫ്.ഐ.ആർ

text_fields
bookmark_border
ചാമരാജ് നഗർ വെടിവെപ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുത്ത് പൊലീസ്, പശുക്കളെ തിരഞ്ഞു പോയവരെ വെടിവച്ചു കൊന്നെന്ന് എഫ്.ഐ.ആർ
cancel

ബംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിൽ പശുക്കളെ തിരഞ്ഞുപോയ മൂന്ന് ഗ്രാമീണർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പശുക്കളെ തിരഞ്ഞു പോയവരെ വെടിവച്ചു കൊന്നെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കുടുംബാംഗങ്ങളുടെ പരാതിയിലാണ് നടപടിയെന്ന് ഐ.ജി വ്യക്തമാക്കി. സംഭവത്തിൽ സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു.

അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി ഉറപ്പുനൽകി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലായിരുന്നു. ഇതേത്തുടർന്ന് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ വൈകിയെങ്കിലും സർക്കാറിന്റെയും മന്ത്രിയുടെയും ഉറപ്പിന് പിന്നാലെ പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു. കൊല്ലപ്പെട്ട മൂന്നുപേരുടെയും സംസ്‌കാരം ഇന്ന് നടക്കും.

ഇന്നലെയാണ് ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. കാടിനുള്ളിൽ വെച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവർക്ക് നേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ട മൂന്നുപേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.

എന്നാൽ, നാട്ടുകാർ ഈ ആരോപണം തള്ളി. വെടിവെപ്പ് വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫിസിന് നേരെ ആക്രമണം നടത്തുകയും ഓഫിസ് കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chamaraj Nagar firing; Police register case against forest department officials, FIR says they shot dead those who went in search of cows
Next Story