Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി വനിത കമീഷൻ അധ്യക്ഷ മണിപ്പൂരിൽ
text_fieldsbookmark_border
ഇംഫാൽ: സംഘർഷം തുടരുന്നതിനിടെ ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ മണിപ്പൂർ സന്ദർശനത്തിനെത്തി. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ജനങ്ങളെ സഹായിക്കാനാണ് എത്തിയതെന്നും അവർ ഇംഫാൽ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയോടും വനിത- ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയോടും മണിപ്പൂർ സന്ദർശനം ആവശ്യപ്പെടും. അക്രമങ്ങൾ മൂലം പൊറുതിമുട്ടിയെന്ന് സ്ത്രീകൾ തന്നോട് പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതിക്രമത്തിനിരയായവരെ സന്ദർശിക്കാൻ തന്നോടൊപ്പം വരാൻ ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
Next Story

