Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുൻകാലുകൾ ചേർത്തുകെട്ടി​ റോഡിലൂടെ നടത്തിച്ചു, തമിഴ്​നാട്ടിൽ വീണ്ടും ആനയോട്​ ക്രൂരത; വിഡിയോ പുറത്ത്​
cancel
Homechevron_rightNewschevron_rightIndiachevron_rightമുൻകാലുകൾ...

മുൻകാലുകൾ ചേർത്തുകെട്ടി​ റോഡിലൂടെ നടത്തിച്ചു, തമിഴ്​നാട്ടിൽ വീണ്ടും ആനയോട്​ ക്രൂരത; വിഡിയോ പുറത്ത്​

text_fields
bookmark_border

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ആനയോട് കൊടും ക്രൂരത. മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ചേര്‍ത്ത് കെട്ടിയിട്ടതിനാൽ നടക്കാന്‍ പാടുപെടുന്ന ആനയുടെ ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​. തടിമില്ലില്‍ പണിയെടുക്കുകയും അമ്പലങ്ങളില്‍ ഉത്സവത്തിന് എഴുന്നള്ളിക്കുകയും ചെയ്തിരുന്ന ആനയോടാണ്​​ ​നടുറോഡിൽ വെച്ച്​ പാപ്പാ​െൻറ കടുംകൈ അരങ്ങേറിയത്​. മസിനഗുഡിയിൽ കാട്ടാനയെ തീപ്പന്തമെറിഞ്ഞ്​ കൊന്ന സംഭവത്തി​െൻറ ഞെട്ടല്‍ മാറുംമു​േമ്പയാണ്​ പുതിയ സംഭവം പുറത്തുവന്നത്​.

മുന്‍കാലുകള്‍ കെട്ടി ആനയെ നടത്തിക്കുന്നത്​ അവയുടെ ആന്തരികാവയവങ്ങൾക്ക്​ വലിയ ആഘാതമുണ്ടാക്കുമെന്നാണ്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​. പാപ്പാൻ എങ്ങനെയാണ്​ ഇത്​ അനുവദിച്ചതെന്നും അവർ ചോദിക്കുന്നു. ഏഷ്യൻ ആനകളുടെ ഭാരം 4.5 ടണ്ണാണ്, അവയുടെ സ്ഥിരത നിലനിർത്തുന്നതിന് അവർക്ക്​ പ്രത്യേകമായ നടത്ത രീതിയുണ്ട്. അതാണ്​ ഇക്കൂട്ടർ നിഷേധിച്ചതെന്നും വിദഗ്​ധർ വ്യക്​തമാക്കുന്നു.

പാപ്പാനും സഹായികളും നടക്കാനുള്ള ആനയുടെ കഷ്​ടപ്പാട്​ വീക്ഷിച്ചുകൊണ്ട്​ നാലുഭാഗത്തുമുള്ളതായും ദൃശ്യങ്ങളിലുണ്ട്​. മദപ്പാട് ഉള്ളപ്പോള്‍ ആനകളുടെ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിക്കാറുണ്ട്​. എന്നാല്‍ കാഴ്ചയില്‍ യാതൊരു കുഴപ്പവുമില്ലാത്ത ആനയോട് കാണിച്ച ക്രൂരതയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്​. തിരുനെല്‍വേലി മോഹനന്‍ എന്നാണ് ആനയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. നടക്കാന്‍ പോലും കഴിയാത്ത ആനയെ പാപ്പാന്‍ നിരന്തരം തോട്ടി കൊണ്ട് മര്‍ദ്ദിക്കുന്നുമുണ്ട്​. ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഡിഎഫ്ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephanttamil nadutirunelveli
Next Story