Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് സാഹചര്യം...

കോവിഡ് സാഹചര്യം വഷളാകാൻ കാരണം കേന്ദ്ര സർക്കാറി​‍െൻറ നിരുത്തരവാദ പെരുമാറ്റം -നൊബേൽ ജേതാവ്​ അമർത്യ സെൻ

text_fields
bookmark_border
കോവിഡ് സാഹചര്യം വഷളാകാൻ കാരണം കേന്ദ്ര സർക്കാറി​‍െൻറ നിരുത്തരവാദ പെരുമാറ്റം -നൊബേൽ ജേതാവ്​ അമർത്യ സെൻ
cancel

മുംബൈ: കേന്ദ്ര സർക്കാറി​നെതിരെ കടുത്ത വിമർശനവുമായി സാമ്പത്തിക ശാസ്​ത്രജ്​ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ. ഇന്ത്യയിൽ കോവിഡ് വഷളാകാൻ കാരണം കേന്ദ്ര സർക്കാറി​‍െൻറ നിരുത്തരവാദ പെരുമാറ്റമാണെന്ന്​ അദ്ദേഹം പറഞ്ഞു.

മഹാമാരിയെ അവഗണിച്ച്​ ലോകരാജ്യങ്ങൾക്കിടയിൽ ആളാകാനാണ്​ കേന്ദ്രം ശ്രമിച്ചത്​. രോഗം പടരാതിരിക്കാൻ മാർഗങ്ങൾ ശക്​തമാക്കാതെ പ്രവർത്തനങ്ങളുടെ നേട്ടം കൊയ്യാനുള്ള ശ്രമമാണ്​ സാഹചര്യം വഷളാക്കിയത്​​. ഇതൊരു തരത്തിലുള്ള ചിത്തഭ്രമമാണെന്നും രാഷ്​ട്ര സേവാദൾ പരിപാടിയിൽ സംസാരിക്കവേ അമർത്യ സെൻ ചൂണ്ടിക്കാട്ടി.

ശക്​തികേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ്​ മികച്ച പ്രതിരോധം ഒരുക്കാൻ സാധിക്കുന്ന രാജ്യമാണ്​ ഇന്ത്യ. എന്നാൽ അതിനു​ പകരം ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന ക്രെഡിറ്റ്​ ഉണ്ടാക്കാനാണ്​ ശ്രമിച്ചത്​. അതിനിടയിൽ മഹാമാരി രാജ്യത്തെ ജനങ്ങളെ ഗുരുതരമായി തന്നെ ബാധിച്ചതായും അമർത്യ സെൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amartya Sencovid 19
News Summary - Centre's schizophrenia led to Covid ravages: Amartya Sen
Next Story