Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഭ്യന്തര വിമാന യാത്ര...

ആഭ്യന്തര വിമാന യാത്ര ആരംഭിക്കുന്നതിനെതിരെ സംസ്ഥാനങ്ങൾ

text_fields
bookmark_border
domestic
cancel

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രകൾ പുനഃരാരംഭിക്കുന്നതിൽ അനിശ്​ചിതത്വം തുടരുന്നു. മഹാരാഷ്​ട്ര, പശ്​ചിമബംഗാൾ, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളാണ്​ വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നതിനെതിരെ രംഗ​െതത്തിയത്​. രാജ്യത്തെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളായ മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവ സ്ഥിതി ചെയ്യുന്നത്​ ഈ  സംസ്ഥാനങ്ങളിലാണ്​.

മേയ്​ 19ലെ ലോക്​ഡൗൺ ഉത്തരവിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നാണ്​ മഹാരാഷ്​ട്രയുടെ നിലപാട്​. പ്രത്യേക വിമാനങ്ങൾക്ക്​ മാത്രമാണ്​ നിലവിൽ അനുമതി നൽകിയിരിക്കുന്നത്​. റെഡ്​സോൺ മേഖലകളിലെ വിമാനത്താവളങ്ങൾ തുറക്കുന്നത്​ രോഗവ്യാപനത്തിന്​ ഇടയാക്കുമെന്നും തെർമൽ സ്​ക്രീനിങ്ങിലൂടെ മാത്രം ഇത്​ തടയാനാവില്ലെന്നും മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖ്​ ട്വീറ്റ്​ ചെയ്​തു.

തമിഴ്​നാടും ഇത്തരമൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്​. വിമാന സർവീസ്​ തുടങ്ങുന്നത്​ മെയ്​ 31ന്​ ശേഷം മതിയെന്നാണ്​ തമിഴ്​നാടി​േൻറയും നിലപാട്​. കോവിഡി​​േൻറയും അംപൻ ചുഴലിക്കാറ്റി​േൻറയും പശ്​ചാത്തലത്തിൽ മെയ്​ 30ന്​ ശേഷം വിമാന സർവീസ്​ തുടങ്ങിയാൽ മതിയെന്നാണ്​ പശ്​ചിമബംഗാളി​േൻറയും നിലപാട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsdomestic flightcovid 19lockdown
News Summary - Centre's Plan For Resuming Flights Runs Into Turbulence In States-India news
Next Story