Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mukul Roy
cancel
Homechevron_rightNewschevron_rightIndiachevron_rightതൃണമൂലിൽ...

തൃണമൂലിൽ തിരിച്ചെത്തിയതിന്​ പിന്ന​ാലെ മുകുൾ റോയ്​യുടെ ഇസഡ്​ കാറ്റഗറി സുരക്ഷ പിൻവലിച്ചു

text_fields
bookmark_border

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി വിട്ട്​ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തിയ മുകുൾ റോയ്​യുടെ ഇസഡ്​ കാറ്റഗറി സുരക്ഷ കേന്ദ്രം പിൻവലിച്ചു. 67കാരനായ മുകുൾ റോയ്​യുടെ സംരക്ഷണത്തിന്​ നിയമിച്ച സെൻട്രൽ റിസർവ്​ പൊലീസ്​ ഫോഴ്​സിനെ തിരിച്ചുവിളിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം ​നൽകി.

സു​ര​ക്ഷ സേനയെ പിൻവലിക്കാൻ മുകുൾ റോയ്​ കേന്ദ്രത്തിന്​ ക​ത്തെഴുതിയിരുന്നതായും അത്​ പ്രാബല്യത്തിൽ വന്നതായും മുകൾ റോയ്​യോട്​ അടുത്ത വൃത്തങ്ങൾ പറയുന്നു.

തൃണമൂൽ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയ മുകുൾ റോയ്​ ഒരാഴ്​ച മുമ്പാണ്​ തിരികെ തൃണമൂലിലേക്ക്​ മടങ്ങിയെത്തിയത്​. അദ്ദേഹത്തിന്‍റെ മകൻ സു​ഭ്രാൻശുവും പാർട്ടിയിൽ തിരികെയെത്തിയിരുന്നു.

കൃഷ്​ണനഗർ ഉത്തർ മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച മുകുൾ റോയ്​ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയിരുന്നു.

2017 നവംബറിലാണ്​ മുകുൾ റോയ്​ തൃണമൂൽ വിട്ട്​ ബി.ജെ.പിയിൽ ചേർന്നത്​. തൃണമൂലിന്‍റെ ദേശീയ ജനറൽ സെക്രട്ടറി സ്​ഥാനത്തുനിന്ന്​ നീക്കിയതിന്​ പിന്നാലെയാണ്​ അദ്ദേഹം പാർട്ടി വിട്ടത്​. തുടർന്ന്​ 2017 മുതൽ ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡന്‍റായിരുന്നു അദ്ദേഹം.

തുടർന്ന്​ ആദ്യം വൈ പ്ലസ്​ സുരക്ഷയും പിന്നീട്​ ഇസഡ്​ കാറ്റഗറി സുരക്ഷയും ഒരുക്കുകയായിരുന്നു. 22-24 സി.ആർ.പി.എഫ്​ കമാ​ൻഡോസിന്‍റെ ഒപ്പമായിരുന്നു ഇദ്ദേഹത്തിന്‍റെ സഞ്ചാരം. കഴിഞ്ഞയാഴ്ച അദ്ദേഹം തൃണമൂലിലേക്ക്​ തന്നെ തിരിച്ചെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressMukul RoyVIP securityBJP
News Summary - Centre withdraws VIP security cover of Mukul Roy
Next Story