ദേശാഭിമാനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി സൈനിക പെൻഷൻ കുറക്കുന്നു - കോൺഗ്രസ്
text_fieldsന്യൂഡൽഹി: സൈനികരുടെ പെൻഷൻ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്. സൈനികക്ഷേമത്തെക്കുറിച്ചും ദേശാഭിമാനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന മോദിസർക്കാർ അതിർത്തി കാക്കുന്ന സൈനികരുടെ അവകാശങ്ങൾ നിരന്തരം ഹനിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.
വൺ റാങ്ക്, വൺ പെൻഷൻ പറഞ്ഞതല്ലാതെ നടപ്പാക്കിയില്ല. സ്വാഭാവിക പ്രമോഷനുവേണ്ടി യു.പി.എ സർക്കാർ കൊണ്ടുവന്ന നോൺ ഫങ്ഷനൽ യൂട്ടിലിറ്റി ആനുകൂല്യം പിൻവലിച്ചു.
കാൻറീനിൽനിന്ന് ഓരോ മാസവും വാങ്ങാവുന്ന സാധനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നത് നാലു വർഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് പുനഃസ്ഥാപിച്ചത്. സിയാച്ചിനിലും ലഡാക്കിലുമുള്ള സൈനികർക്കായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, തണുപ്പുകാല വസ്ത്രങ്ങൾ എന്നിവ വാങ്ങുന്നത് വൈകിച്ചു. വൈകല്യം നേരിട്ടതിന് പെൻഷൻ വാങ്ങുന്നവരിൽനിന്ന് നികുതി ഈടാക്കാൻപോലും തീരുമാനിച്ചു.
ഇതിനെല്ലാം പുറമെയാണ് ഇേപ്പാൾ വിരമിക്കുന്നവർക്കുള്ള പെൻഷൻ വെട്ടിക്കുറക്കുന്നത്. 90 ശതമാനം ആർമി ഓഫിസർമാരും 35 വർഷത്തെ സേവനത്തിനുമുമ്പ് പിരിയുന്നവരാകയാൽ അവർക്കെല്ലാം പൂർണ പെൻഷൻ നിഷേധിക്കുന്ന സ്ഥിതിയാണ് ഉണ്ടാവുകയെന്ന് കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

