Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമരം തണുപ്പിക്കാൻ കേ​ന്ദ്രം, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് മോദി; വേണ്ടത് മന്ത്രിയുടെ രാജി, പിന്നോട്ടില്ലെന്ന് സമരക്കാർ

text_fields
bookmark_border
സമരം തണുപ്പിക്കാൻ കേ​ന്ദ്രം, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് മോദി; വേണ്ടത് മന്ത്രിയുടെ രാജി, പിന്നോട്ടില്ലെന്ന് സമരക്കാർ
cancel

ന്യൂഡൽഹി: നീറ്റ് ഉൾപ്പ​ടെ വിവിധ പരീക്ഷകളിലെ അലംഭാവവും സുതാര്യതയില്ലായ്മയും ചോദ്യം ചെയ്ത് തലസ്ഥാന നഗരിയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ സമരം തണുപ്പിക്കാൻ ഇടപ്പെടലുമായി കേന്ദ്ര സർക്കാർ.

പരീക്ഷാ പേപ്പർ ചോർച്ച കേസിൽ ഉൾപ്പെടുന്നവർക്ക് വേഗത്തിൽ കർശന ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാണ് സർക്കാറിന്റെ ഉയർന്ന മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

‘പേപ്പർ ചോർച്ചയിൽ പങ്കാളികളാകുന്നവർക്ക് വേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള തുടർച്ചയായ നടപടികളുടെ ഭാഗമാണിത്’ പ്രധാനമന്ത്രി എകസിൽ കുറിച്ചു.നമ്മുടെ യുവാക്കളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സമരം ശക്തമായതോടെ കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറായെങ്കിലും സമരക്കാർ തള്ളികളഞ്ഞു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​യാ​ണ് ആ​ദ്യം ​വേ​ണ്ട​തെ​ന്ന് പ്ര​തി​പ​ക്ഷ​വും സി.​ജെ.​പി​യും നി​ല​പാ​ട് ക​ടു​പ്പി​ച്ചു. നീ​റ്റ് പേ​പ്പ​ർ ചോ​ർ​ച്ച​യെ​ച്ചൊ​ല്ലി വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്റെ മൂ​ന്നാം നാ​ളും പാ​ർ​ല​മെ​ന്റ് സ്തം​ഭി​ച്ച​തി​നി​ടെ തി​ങ്ക​ളാ​ഴ്ച സി.​ജെ.​പി മാ​ർ​ച്ചി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന അ​തി​​ക്ര​മ​ങ്ങ​ൾ അ​ട​ക്കം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​രു​സ​ഭ​ക​​ളെ​യും അ​റി​യി​ച്ചു. എ​ന്നാ​ൽ, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​​ന്ത്രി ധ​ർ​​മേ​ന്ദ്ര ​പ്ര​ധാ​ന്റെ രാ​ജി​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നും അ​തി​നു​ശേ​ഷം മ​തി ച​ർ​ച്ച​​യെ​ന്നും പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി. ഇ​രു​കൂ​ട്ട​രും സ​മ​വാ​യ​ത്തി​ലെ​ത്താ​തെ വ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം ഇ​രു​സ​ഭ​ക​ളും ബു​ധ​നാ​ഴ്ച​യും സ്തം​ഭി​പ്പി​ച്ചു.

നീ​റ്റ് പേ​പ്പ​ർ ചോ​ർ​ച്ച​യെ​ക്കു​റി​ച്ചും അ​തി​നെ​തി​രാ​യ സ​മ​ര​ത്തെ നേ​രി​ട്ട​തി​നെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് ലോ​ക്സ​ഭ​യി​ലാ​ണ് കേ​​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ആ​ദ്യം പ​റ​ഞ്ഞ​ത്. എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ച​ർ​ച്ച​യു​ടെ രീ​തി, തീ​യ​തി, സ​മ​യം എ​ന്നി​വ സ്പീ​ക്ക​ർ തീ​രു​മാ​നി​ക്ക​ട്ടെ. സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജ​ന​ങ്ങ​ൾ അ​റി​യേ​ണ്ട​തി​നാ​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക്ക് സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും റി​ജി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​വി​ഷ​യം കോ​ൺ​ഗ്ര​സി​നും ബി.​ജെ.​പി​ക്കു​മി​ട​യി​ലു​ള്ള വി​ഷ​യ​മ​ല്ലെ​ന്നും ഇ​രു​കൂ​ട്ട​രും തീ​ർ​ത്താ​ൽ മ​തി​യാ​വി​ല്ലെ​ന്നും പ​റ​ഞ്ഞ് സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് ത​ങ്ങ​​ളോ​ട് കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ത്ത സ്പീ​ക്ക​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു. സ​ർ​ക്കാ​ർ സ​മ​ര​ത്തെ കൈ​കാ​ര്യം ചെ​യ്ത​ത് മോ​ശ​മാ​യ രീ​തി​യി​ലാ​ണ്. പെ​ൺ​കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ​പോ​ലും വ​ലി​ച്ചു​കീ​റി. യു​വാ​ക്ക​ൾ​ക്കു​​വേ​ണ്ടി പു​റ​ത്ത് സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ധാ​ന​മ​​ന്ത്രി​ക്ക് എ​ന്തു​കൊ​ണ്ട് ഇ​വി​ടെ സം​സാ​രി​ച്ചു​കൂ​ടെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് ​ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Centre to set up fast-track courts for paper leaks: Modi; Protesters demand Education Minister's resignation
Next Story