Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right81.35 കോ​ടി പേ​ർ​ക്ക്...

81.35 കോ​ടി പേ​ർ​ക്ക് ഒരു വർഷം സൗജന്യ റേഷൻ

text_fields
bookmark_border
Centre to provide free ration to poor people
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക്കു കീ​ഴി​ൽ 81.35 കോ​ടി പേ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നം. പ്ര​തി​മാ​സം അ​ഞ്ചു കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​മാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ അ​ധി​ക ചെ​ല​വ് വ​രും. ഇ​ത് കേ​ന്ദ്രം വ​ഹി​ക്കു​മെ​ന്ന് കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ൽ പ​ദ്ധ​തി​ക്കു കീ​ഴി​ൽ 2-3 രൂ​പ നി​ര​ക്കി​ലാ​ണ് ​പ്ര​തി​മാ​സം അ​ഞ്ചു കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. മൂ​ന്നു രൂ​പ നി​ര​ക്കി​ൽ അ​രി​യും ര​ണ്ടു രൂ​പ നി​ര​ക്കി​ൽ ഗോ​ത​മ്പും അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​താ​ണ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കി​യ​ത്. കൂ​ടാ​തെ, അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (എ.​എ.​വൈ) പ​ദ്ധ​തി​ക്കു കീ​ഴി​ൽ വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 35 കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്നു​ണ്ട്. രാ​ജ്യ​ത്തെ പാ​വ​ങ്ങ​ൾ​ക്കു​ള്ള പു​തു​വ​ർ​ഷ​സ​മ്മാ​ന​മാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഡി​സം​ബ​ർ 31ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന പ്ര​ധാ​ൻ​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ൺ അ​ന്ന യോ​ജ​ന (പി.​എം.​​ജി.​കെ.​എ.​വൈ) പ​ദ്ധ​തി നീ​ട്ടി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:centrefree ration
News Summary - Centre to provide free ration to poor people
Next Story