Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mamata banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ ചീഫ്​...

ബംഗാൾ ചീഫ്​ സെക്രട്ടറിയെ കേന്ദ്രം സ്​ഥലംമാറ്റിയ നടപടി: ബംഗാൾ സർക്കാർ ഒപ്പുവെച്ചില്ല; സംസ്​ഥാനത്തു തന്നെ തുടരും

text_fields
bookmark_border

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ വിളിച്ച യോഗത്തിൽ പ​ങ്കെടുക്കാത്തതിന്​ ചീഫ് സെക്രട്ടറി​ ആലാപൻ ബന്ദോപാധ്യായയെ തിരികെ വിളിച്ചതിന്​ അനുമതി നൽകാതെ മമത സർക്കാർ. സംസ്​ഥാന സർക്കാർ ഫയലിൽ ഒപ്പുവെക്കണമെന്നിരിക്കെ തിങ്കളാഴ്ച ഡൽഹിയിലെത്തി പുതിയ ജോലിയുടെ ഭാഗമാകാൻ ചീഫ്​ സെക്രട്ടറിക്കാകില്ല.

ആലാപൻ ബന്ദോപാധ്യായയെ തിരികെ അയക്കേണ്ടതില്ലെന്നാണ്​ മമത ബാനർജിയുടെ തീരുമാനം. മേയ്​ 31നകം തിര​ികെ ഡൽഹിയിൽ റിപ്പോർട്ട്​ ചെയ്യണമെന്നായിരുന്നു നേരത്തെ നിർദേശം. ഇതേ തീയതിയിൽ തന്നെയാണ്​ അദ്ദേഹം വിരമിക്കേണ്ടത്​. കേന്ദ്രം നടപ്പാക്കിയ സ്​ഥലംമാറ്റം സംസ്​ഥാന സർക്കാർ അവഗണിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന ദുരിതാശ്വാസ അവലോകന യോഗത്തിൽ അദ്ദേഹം പ​ങ്കെടുക്കും.

കേന്ദ്ര പഴ്​സണൽ ആന്‍റ്​ പരിശീലന വിഭാഗമാണ്​ ചീഫ്​ സെക്രട്ടറി തിങ്കളാഴ്​ച രാവിലെ 10 മണിയോടെ ഡൽഹിയിൽ ജോലിയിൽ പ്രവേശിക്കണമെന്ന ഉത്തരവിറക്കിയത്​. നിയമോപദേശം തേടിയ മമത സർക്കാർ ഇവരെ അയക്കേണ്ടതില്ലെന്ന്​ തീരുമാനമെടുക്കുകയായിരുന്നു. 1987 ബാച്ചുകാരനായ ബന്ദോപാധ്യായ തിങ്കളാഴ്ച വിരമിക്കേണ്ടതായിരുന്നുവെങ്കിലും കോവിഡ്​ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ മിടുക്ക്​ പരിഗണിച്ച്​ മൂന്നു മാസം സേവനം നീട്ടിയിരുന്നു. സ്​ഥലംമാറ്റം പാലിക്കാനാവില്ലെന്ന്​ കാണിച്ച്​ കേന്ദ്ര പഴ്​സണൽ വിഭാഗത്തിന്​ കത്തെഴുതാനാണ്​ തീരുമാനം.

ചീഫ്​ സെക്രട്ടറിയെ മാറ്റിയ നടപടിക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengal Chief SecretaryCentre-state tussleAlapan
News Summary - Centre-state tussle: No Bengal govt nod to his Delhi transfer, Alapan unlikely to report to Centre on Monday
Next Story