കറവപ്പശുക്കൾക്ക് ആധാർ പോലുള്ള നമ്പർ; കേന്ദ്രം 50 കോടി ചെലവഴിക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ നാലുകോടിയോളം വരുന്ന കറവപ്പശുക്കൾക്ക് ആധാർ പോലുള്ള നമ്പർ നൽകുന്നതിനായി കേന്ദ്രം 50 കോടി രൂപ ചെലവഴിക്കുന്നു. ‘പശു സഞ്ജീവനി’ എന്ന പേരിലുള്ള പദ്ധതി 2016ലാണ് തുടങ്ങിയത്.
ക്ഷീര േമഖലയുടെ മെച്ചപ്പെട്ട ഉൽപാദനവും കർഷക ക്ഷേമവുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുപ്രകാരം കറവയുള്ള എല്ലാ പശുക്കളുടെയും വിവരങ്ങൾ ശേഖരിക്കും. ഇതിനായി കാർഷിക മന്ത്രാലയം ചുരുങ്ങിയ ചെലവിലുള്ള സാേങ്കതിക വിദ്യ ലഭ്യമാക്കിയതായാണ് വിവരം.
പദ്ധതിയിൽ വരുന്ന കർഷകരുടെ വരുമാനം 2022ഒാടെ വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിെൻറ ആദ്യ ഘട്ടത്തിനായാണ് 50 കോടി ചെലവിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
