Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ മകൾ കമല...

ഇന്ത്യയുടെ മകൾ കമല ഹാരിസിന്​ സ്വീകരണമൊരുക്കാൻ കേന്ദ്രം തയ്യാറാകണം -കോൺഗ്രസ്​

text_fields
bookmark_border
ഇന്ത്യയുടെ മകൾ കമല ഹാരിസിന്​ സ്വീകരണമൊരുക്കാൻ കേന്ദ്രം തയ്യാറാകണം -കോൺഗ്രസ്​
cancel

ന്യൂഡൽഹി: അമേരിക്കയിലെ ആദ്യത്തെ വനിത ​വൈസ്​പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്​ഗംഭീര സ്വീകരണമൊരുക്കണമെന്ന്​ലോക്സഭയിലെ കോൺഗ്രസ്​കക്ഷി നേതാവ്​ അധീർ രഞ്​ജൻ ചൗധരി.

''ഇന്ത്യയുടെ മകൾ കമല ഹാരിസ്​ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യത്തിൻെറ വൈസ്​ പ്രസിഡൻറായിരിക്കുന്നു. മിക്കവാറും അടുത്ത പ്രസിഡൻറുമാകും'' -അധീർ രഞ്ജൻ ട്വീറ്റ്​ ചെയ്തു.

ഇന്ത്യക്കാർക്ക്​അഭിമാനമായ കമല ഹാരിസിന്​മഹത്തായതും ആഘോഷപൂർണവുമായ സ്വീകരണമൊരുക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാകണമെന്ന്​ അധീർ രഞ്ജൻ മറ്റൊരു ട്വീറ്റിൽ കുറിച്ചു.

ജമൈക്കൻ പിതാവിനും തമിഴ്​നാട്ടുകാരിയായ ശ്യാമള ഗോപാലനും പിറന്ന കമല ഹാരിസ്​ ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിക്കുന്നയാളാണ്​. കമലഹാരിസിനും നിയുക്ത പ്രസിഡൻറ്​ ജോബൈഡനും കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആശംസകൾ നേർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressKamala Harris
Next Story