Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ ബാങ്ക്​...

ആധാർ ബാങ്ക്​ അക്കൗണ്ടുമായി മാർച്ച്​ 31നകം ബന്ധിപ്പിക്കണം

text_fields
bookmark_border
Aadhaar card-India News
cancel

ന്യൂഡൽഹി: ആധാർ കാർഡ്​ ബാങ്ക്​ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്രസർക്കാർ  നീട്ടി. മാർച്ച്​ 31ന്​ മുമ്പ്​ ആധാർ ബാങ്ക്​ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ്​ സർക്കാറി​​െൻറ പുതിയ ഉത്തരവ്​. ട്വിറ്ററിലൂടെ ധനകാര്യ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. അക്കൗണ്ട്​ തുടങ്ങി ആറ്​ മാസത്തികം ആധാറുമായി ബന്ധിപ്പിക്കണമെന്ന്​ ധനകാര്യമന്ത്രാലയത്തി​​െൻറ നിർദേശമുണ്ട്​.

നേരത്തെ ഡിസംബർ 31ന്​ മുമ്പ്​ ബാങ്ക്​ അക്കൗണ്ടുമായി ആധാർ  ബന്ധിപ്പിക്കണമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്​. ഇൗ തീരുമാനത്തിലാണ്​ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്​.  കള്ളപ്പണം തടയുന്നതിനായുള്ള നിയമത്തെ സംബന്ധിച്ച്​ പുറത്തിറക്കിയ സർക്കൂലറിൽ ആധാർ ബാങ്ക്​ അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സർക്കാർ വ്യക്​തമാക്കിയിരുന്നില്ല. ബാങ്ക്​ അക്കൗണ്ടിനൊപ്പം മ്യൂചൽ ഫണ്ട്​, ഇൻഷൂറൻസ്​ സേവനങ്ങളുമായും ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും​ നീട്ടിയിട്ടുണ്ട്​​.

നേരത്തെ ആധാർ നമ്പർ പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസർക്കാർ ദീർഘിപ്പിച്ചിരുന്നു. ആധാർ സംബന്ധിച്ച്​ കേസ്​ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ്​ കേന്ദ്രത്തി​​​​​െൻറ പുതിയ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaarbank accountmalayalam newslinking
News Summary - Centre sets new deadline to link Aadhaar with bank accounts-India
Next Story