Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tandav Poster
cancel
Homechevron_rightNewschevron_rightIndiachevron_right'താണ്ഡവ്​'​ വിവാദം;...

'താണ്ഡവ്​'​ വിവാദം; ആമസോൺ പ്രൈമിനോട്​ വിശദീകരണം തേടി കേന്ദ്രം

text_fields
bookmark_border

മുംബൈ: ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന്​ ആരോപണമുയർന്ന വെബ്​ സീരീസായ 'താണ്ഡവ്​' വിവാദത്തിൽ ആമസോൺ പ്രൈമിനോട്​ വിശദീകരണം തേടി കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം. ബി.ജെ.പി എം.എൽ.എയായ രാം കദം താണ്ഡവിന്‍റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും സംവിധായകനുമെതിരെ പരാതി നൽകിയതി​െന തുടർന്നാണ്​ നടപടി.

അഭിനേതാക്കളായ സെയ്​ഫ്​ അലി ഖാനും ഡിമ്പിൾ കപാഡിയയും ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നും എല്ലാ തവണയും ഇതുതന്നെയാണ്​ ആവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാം കദമി​ന്​ പിന്നാലെ നിരവധി ബി.ജെ.പി നേതാക്കൾ താണ്ഡവിനെതിരെ രംഗത്തെത്തിയിരുന്നു. സമകാലിക രാഷ്​ട്രീയ സംഭവങ്ങളുമായി ബന്ധപ്പെടുത്തി കഥ പറയുന്ന സീരീസിൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെട​ുത്തുകയും ചെയ്യുന്നുവെന്നാണ്​ ആരോപണം.

താണ്ഡവ്​ നിരോധിക്കണമെന്നും ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾക്ക്​ നിയന്ത്രണ അതോറിറ്റി വേണമെന്നും ബി.ജെ.പി എം.പി മനോജ്​ കൊട്ടക്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കറിന്​ എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിൽ സം​പ്രേക്ഷണം ​െചയ്​ത പരിപാടികളിൽ ലൈംഗികത, അക്രമം, മയക്കുമരുന്ന്​, ബലാത്സംഗം, വെറുപ്പ്​ എന്നിവ കൂടുതലായുണ്ടെന്നും കത്തിൽ പറയുന്നു.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന്​ ആരോപിച്ച്​ താണ്ഡവിനെതിരെ ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം രൂക്ഷമായിരുന്നു. അലി അബ്ബാസ്​ സഫറാണ്​ താണ്ഡവിന്‍റെ സംവിധായകൻ.

നടനായ മുഹമ്മദ്​ സീഷൻ അയ്യൂബ്​ സ്​റ്റേജ്​ പെർഫോമറായി എത്തിയ സീനിൽ ശിവനോട്​ സാദൃശ്യം തോന്നുന്ന രീതിയിൽ വേഷം ധരിച്ചുവെന്നും 'ആസാദി.. എന്താ....?' എന്ന ഡയലോഗ്​ പറഞ്ഞുവെന്നുമാണ്​ ആരോപണം. ഈ സീൻ ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും കളിയാക്കാൻ ഉപയോഗിച്ചുവെന്നും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazon PrimeTandavBJP
News Summary - Centre Seeks Amazon Primes Reply On Complaint Against Tandav
Next Story