Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: കടുത്ത...

കോവിഡ്​: കടുത്ത നടപടികൾക്കൊരുങ്ങി കേ​ന്ദ്രം

text_fields
bookmark_border
കോവിഡ്​: കടുത്ത നടപടികൾക്കൊരുങ്ങി കേ​ന്ദ്രം
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപനം തടയുന്നതിന്​ കടുത്ത നടപടികൾക്കൊരുങ്ങുകയാണ്​ കേന്ദ്രം. ആരോഗ്യ മന്ത്രാലയം പുറത് തു വിട്ട പദ്ധതിയനുസരിച്ച്​ രോഗ കേന്ദ്രങ്ങൾ അനിശ്​ചിതമായി അടച്ചിടും. തുടർച്ചയായി നാല്​ ആഴ്​ചകൾ കോവിഡ്​ കേസ ുകൾ ഒന്നും റിപ്പോർട്ട്​ ചെയ്യാതിരിക്കുന്നത്​ വരെ ‘ഹോട്ട്​സ്​പോട്ടുകൾ’ അടച്ചിടാനാണ്​ ആലോചിക്കുന്നത്​. < /p>

274 ജില്ലകളിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. മാർച്ച്​ 22 ന്​ ശേഷം മൂന്ന്​ മടങ്ങ്​ വർധനയാണ്​ ഉണ്ടായ ത്​. മാർച്ച്​ 25 മുതൽ രാജ്യത്ത്​ ലോക്​ഡൗൺ നിലവിലുണ്ട്​. കടുത്ത നിയന്ത്രണങ്ങളി​േലക്ക്​ കടന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട്​ പോകുമെന്നാണ്​ ആരോഗ്യ മന്ത്രാലയം പറയുന്നത്​.

രോഗബാധിത പ്രദേശങ്ങൾ പൂർണമായും അടക്കുക എന്നതാണ്​ പ്രധാനമായും ചെയ്യുക. അവിടെ നിന്നും അകത്തേക്കോ പുറത്തേക്കോ ഉള്ള സഞ്ചാരം പൂർണമായും തടയും. രോഗബാധിതരെയും രോഗം സംശയിക്കുന്നവരെയും സമൂഹ സമ്പർക്കം ഒഴിവാക്കി പ്രത്യേക ആശുപത്രികളിൽ നിരീക്ഷണത്തിൽ വെക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട രേഖയിൽ നിർദേശിക്കുന്നു. രണ്ട്​ തവണ കോവിഡ്​ നെഗറ്റിവ്​ ഫലം ലഭിച്ചാൽ മാത്രമാണ്​ രോഗികളെ ആശുപത്രികളിൽ നിന്ന്​ പുറത്ത്​ വിടുക.

രോബാധിത പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, പൊതു-സ്വകാര്യ ഗതാഗതം എന്നിവയെല്ലാം നിന്ത്രണം നിലനിൽക്കുന്ന കാലമത്രയും പ്രവർത്തിക്കില്ല. തുടർച്ചയായി നാലാഴ്​ച ഒരു കോവിഡ്​ കേസ്​ പോലും സ്​ഥരീകരിച്ചില്ലെങ്കിൽ മാത്രമാണ്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തുക. അതുവരെ പ്രദേശം പൂർണമായും അടച്ചിടും.

രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ വ്യത്യസ്​ത തരത്തിലുള്ള നിയന്ത്രണങ്ങളാണ്​ ആവശ്യമെന്ന്​ ആരോഗ്യ മന്ത്രാലയം പറയുന്നു. രോഗബാധിത പ്രദേശങ്ങൾക്ക്​ മാത്രമായി പ്രത്യേക നിയന്ത്രണങ്ങൾ തന്നെ വേണ്ടി വരും. പൗരൻമാർ സാമൂഹിക അകലം പാലിക്കുക എന്നതും അത്​ ഉറപ്പ്​ വരുത്താൻ ആവശ്യമായ നടപടികൾ ഉണ്ടാകുക എന്നതുമാണ്​ രോ​ഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റുവും പ്രധാനം.

രാജ്യത്ത്​ നിലനിൽക്കുന്ന ലോക്​ഡൗൺ ഏപ്രിൽ 14 ന്​ ആണ്​ അവസാനിക്കുക. 21 ദിവസം നീണ്ട ലോക്​ഡൗണിന്​ ശേഷവും കോവിഡ്​ വ്യാപനം തടയാൻ കടുത്ത നടപടികളെ തന്നെ ആശ്രയിക്കേണ്ടിവരുമെന്നാണ്​ ആരോഗ്യമ​​ന്ത്രാലയത്തി​​െൻറ രേഖ വ്യക്​തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19lockdowncorona outbreak
News Summary - Centre seeks Aggressive Containment Plan for covid
Next Story