Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്.ടി നഷ്ടപരിഹാരം:...

ജി.എസ്.ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങൾക്ക് കുടിശ്ശിക 17,000 കോടി മാത്രമെന്ന് കേന്ദ്രം

text_fields
bookmark_border
nirmala sitaraman 90o78786
cancel

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജി.​എ​സ്.​ടി ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നു​ള്ള​ത് 17,176 കോ​ടി രൂ​പ മാ​ത്ര​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ധ​ന സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ചൗ​ധ​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2022 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്കാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

കോ​വി​ഡ് കാ​ല​ത്ത് ജി.​എ​സ്.​ടി സ​മാ​ഹ​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ന​ൽ​കി​യി​രു​ന്നു. 2020-21ൽ 1.1 ​ല​ക്ഷം കോ​ടി രൂ​പ​യും 2021-22ൽ 1.59 ​ല​ക്ഷം കോ​ടി രൂ​പ​യു​മാ​ണ് ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

2022 ജൂ​ൺ വ​രെ​യു​ള്ള ന​ഷ്ട​പ​രി​ഹാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​ക്ക​ഴി​ഞ്ഞ​താ​യി മ​റ്റൊ​രു ചോ​ദ്യ​ത്തി​ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും മ​റു​പ​ടി പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ജൂ​ൺ വ​രെ ത​മി​ഴ്നാ​ടി​ന് 1200.61 കോ​ടി മാ​ത്ര​മാ​ണ് ന​ൽ​കാ​നു​ള്ള​ത്. എ​ന്നാ​ൽ, സം​സ്ഥാ​നം യൂ​ട്ടി​ലൈ​സേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​നാ​ൽ കു​ടി​ശ്ശി​ക​യാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല. 2022-23 വ​ർ​ഷം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് ഒ​രു​ല​ക്ഷം കോ​ടി​യി​ല​ധി​കം വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് സ​ർ​ക്കാ​ർ ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​യ​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTgst compensation
News Summary - Centre says Rs 17K crore GST compensation to states
Next Story