Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന്​ കോടി വാക്​സിൻ...

മൂന്ന്​ കോടി വാക്​സിൻ ഡോസുകൾ സംഭരിക്കാനുള്ള സംവിധാനം തയാറെന്ന്​ കേന്ദ്രം

text_fields
bookmark_border
മൂന്ന്​ കോടി വാക്​സിൻ ഡോസുകൾ സംഭരിക്കാനുള്ള സംവിധാനം തയാറെന്ന്​ കേന്ദ്രം
cancel

ന്യൂഡൽഹി: മൂന്ന്​ കോടി കോവിഡ്​ വാക്​സിൻ ഡോസുകൾ സംഭരിക്കാനുള്ള സംവിധാനം ഇന്ത്യയിൽ നിലവിലുണ്ടെന്ന്​ കേന്ദ്രസർക്കാർ. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ്​ വാക്​സിൻ നൽകുക. ഗുരുതര രോഗങ്ങളുള്ള പ്രായമായവർക്കും വാക്​സിൻ വിതരണത്തിൽ മുൻഗണനയുണ്ടാവുമെന്ന്​ കേന്ദ്രം വ്യക്​തമാക്കിയിട്ടുണ്ട്​.

ഇതിനൊപ്പം വാക്​സിൻ സംഭരണത്തിനായി ഡൽഹി, ഹൈദരാബാദ്​ വിമാനത്താവളങ്ങളിലും അധിക സംവിധാനം ഒരുക്കും. മരുന്നകളുടെ സംഭരണത്തിനായി നിലവിൽ തന്നെ ഡൽഹി, ഹൈദരാബാദ്​ വിമാനത്താവളങ്ങളിൽ സംവിധാനമുണ്ട്​. -20 ഡിഗ്രി വരെ താപനിലയിലാണ്​ രണ്ട്​ വിമാനത്താവളങ്ങളിലും മരുന്നുകൾ സംഭരിക്കുന്നത്​.

കോവിഡി​െൻറ ആദ്യനാളുകളിൽ പി.പി.ഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വലിയ രീതിയിൽ വിതരണം ചെയ്​തത്​ ഡൽഹി, ഹൈദരാബാദ്​ വിമാനത്താവളങ്ങളിലൂടെയായിരുന്നു. വാക്​സിൻ വിതരണത്തിലും ഇൗ രണ്ട്​ വിമാനത്താവളങ്ങളെ ഹബ്ബാക്കാനാണ്​ കേന്ദ്രസർക്കാറി​െൻറ പദ്ധതിയെന്നാണ്​ സൂചന. കോവിഡ്​ വാക്​സിന്​ അനുമതി തേടി സെറം ഇൻസ്​റ്റിറ്റ്യൂട്ട്​, ഫൈസർ, ഭാരത്​ ബയോടെക്​ എന്നീ കമ്പനികളാണ്​ കേന്ദ്രസർക്കാറിനെ സമീപിച്ചിരിക്കുന്നത്​. ഇവരുടെ അപേക്ഷയിൽ നാളെ തീരുമാനമുണ്ടായേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccine​Covid 19
News Summary - Centre Says Ready For 1st Lot Of Vaccines, Delhi, Hyderabad Airports Prep
Next Story