Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎട്ടാം ശമ്പള കമീഷൻ...

എട്ടാം ശമ്പള കമീഷൻ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഇല്ല

text_fields
bookmark_border
money
cancel
camera_alt

representational image

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ്​ അ​ടു​ത്ത ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മീ​ഷ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ഇ​ട​യി​ല്ല. എ​ട്ടാം ശ​മ്പ​ള ക​മീ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന്​ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി ടി.​വി. സോ​മ​നാ​ഥ്​ പ​റ​ഞ്ഞു.

പു​തി​യ ശ​മ്പ​ള ക​മീ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ സ​മ്മ​ർ​ദം സ​ർ​ക്കാ​റി​ന്​ മു​ന്നി​ലു​ള്ള​പ്പോ​ൾ ത​ന്നെ​യാ​ണി​ത്. പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി കൈ​വി​ട്ട്​ പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്ക്​ ഊ​ന്ന​ൽ ന​ൽ​കു​ന്ന​തി​നെ പ്ര​തി​പ​ക്ഷ​വും ജീ​വ​ന​ക്കാ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​വും എ​തി​ർ​ക്കു​ന്ന സാ​ഹ​ച​ര്യ​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​രി​ടു​ന്നു​ണ്ട്.

രാ​ജ്യ​ത്ത്​ 54 ല​ക്ഷ​ത്തോ​ളം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രു​മു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും പെ​ൻ​ഷ​ൻ​കാ​രെ​യും സ​​ന്തോ​ഷി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ്​ ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലേ​ക്ക്​ സ​ർ​ക്കാ​ർ ക​ട​ക്കു​ക പ​തി​വാ​ണ്. 2013 സെ​പ്റ്റം​ബ​റി​ലാ​ണ്​ ഏ​ഴാം ശ​മ്പ​ള ക​മീ​ഷ​ൻ കോ​ൺ​ഗ്ര​സ്​ ന​യി​ച്ച യു.​പി.​എ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pay commission8th Pay Commission
News Summary - Centre Says No Plans To Set Up 8th Pay Commission before upcoming elections
Next Story