Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.പി ഫണ്ട് പുനഃസ്ഥാപിച്ചു; ഈ സാമ്പത്തിക വർഷം രണ്ട് കോടി
text_fieldsbookmark_border
ന്യൂഡൽഹി: പാർലമെന്‍റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു. കേന്ദ്ര വാർത്ത വിതരണ കാര്യ മന്ത്രി അനുരാഗ് താക്കൂർ ആണ് വിവരം അറിയിച്ചത്.
കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഓരോ സാമ്പത്തിക വർഷവും അഞ്ച് കോടി രൂപ വീതം അനുവദിക്കും.
ഈ സാമ്പത്തിക വർഷം രണ്ടു കോടി രൂപ നൽകും. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ എം.പി ഫണ്ട് വിതരണം നിർത്തിവെച്ചത്. ഇതിനെതിരെ പാർലമെന്‍റ് അംഗങ്ങളിൽ നിന്നടക്കം വ്യാപക വിമർശനം നേരിട്ടിരുന്നു. 2019 ആദ്യം ഫണ്ട് വിതരണം ചെയ്തതിന് ശേഷം പിന്നീട് തുക നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

