Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിൻവലിച്ച നോട്ടുകൾ...

പിൻവലിച്ച നോട്ടുകൾ മാറ്റാൻ ഇനി അവസരമില്ല– ധനമന്ത്രാലയം

text_fields
bookmark_border
BANNEDNOTES
cancel

ന്യൂഡൽഹി: പിൻവലിച്ച 500,1000 രൂപയുടെ നോട്ടുകൾ മാറ്റാൻ ഇനി അവസരമില്ലെന്ന്​ ധനമന്ത്രാലയം. പിൻവലിച്ച 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന്​ ആർ.ബി.​െഎ വ്യക്​തമാക്കിയതിന്​ പിന്നാലെയാണ്​  നോട്ടുകൾ മാറ്റാൻ ഇനി അവസരമില്ലെന്ന്​ ധനമന്ത്രാലയം വ്യക്​തമാക്കിയിരിക്കുന്നത്​.

ധനകാര്യ സെക്രട്ടറി എസ്​.സി ഗാർഖയാണ്​ പിൻവലിച്ച നോട്ടുകൾ നിക്ഷേപിക്കുന്നതിനായി ജനങ്ങൾക്ക്​ ഇനിയും അവസരം നൽകാൻ കഴിയില്ലെന്ന്​ വ്യക്​തമാക്കിയത്​. ഇപ്പോൾ വിനിമയം നടത്തുന്ന കറൻസി മാത്രമേ ഇത്തരത്തിൽ ബാങ്കുകളിൽ നിക്ഷേപിക്കാൻ സാധിക്കുകയുള്ളുവെന്നാണ്​ ആർ.ബി.​െഎയും വ്യക്​തമാക്കിയിരിക്കുന്നത്​.

നേരത്തെ പിൻവലിച്ച നോട്ടുകൾ മാറ്റി വാങ്ങാൻ സർക്കാർ വീണ്ടും അവസരം നൽകുമെന്ന്​ വാർത്തകളുണ്ടായിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച കേസിൽ വീണ്ടും അവസരം നൽകാൻ കഴിയില്ലെന്ന്​ സർക്കാർ നിലപാടെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitisation500 notebanned notesmalayalam news1000 Note
News Summary - Centre rules out new window to deposit scrapped notes–India news
Next Story