Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂൾ ഉച്ചഭക്ഷണ...

സ്​കൂൾ ഉച്ചഭക്ഷണ പദ്ധതി വിഴുങ്ങി 'പി.എം പോഷൺ'

text_fields
bookmark_border
സ്​കൂൾ ഉച്ചഭക്ഷണ പദ്ധതി വിഴുങ്ങി പി.എം പോഷൺ
cancel

ന്യൂഡൽഹി: സ്​കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്​ രൂപമാറ്റം. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക്​ സൗജന്യ ഉച്ചഭക്ഷണം നൽകാനുള്ള 'പി.എം പോഷൺ ശക്തി നിർമാൺ' പദ്ധതി കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകരിച്ചു. സർക്കാർ, എയ്​ഡഡ്​ സ്​കൂളുകൾ പദ്ധതിക്കു കീഴിൽ വരുമെന്ന്​ വാർത്തവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ്​ ഠാക്കൂർ പറഞ്ഞു.

നിലവിലെ ഉച്ചഭക്ഷണപദ്ധതി പി.എം പോഷൺ ശക്തി നിർമാൺ പദ്ധതിയിൽ ലയിപ്പിക്കുമെന്ന്​ മന്ത്രി കൂട്ടിച്ചേർത്തു. പി.എം പോഷൺ പദ്ധതിക്കായി 2021-22 മുതൽ 2025-26 വരെ അഞ്ചു വർഷത്തേക്ക്​ 54,062 കോടിയാണ്​ കേന്ദ്രം ചെലവിടുക​. 31,733 കോടി സംസ്ഥാനങ്ങളുടെ വിഹിതമാണ്​. ഭക്ഷ്യധാന്യത്തിന്​ വേണ്ടി വരുന്ന 45,000 കോടി കേന്ദ്രം വഹിക്കും. ഇതടക്കം ആകെ പദ്ധതി ബജറ്റ്​ 1.30 ലക്ഷം കോടി രൂപയായിരിക്കും. രാജ്യത്തെ 11.20 ലക്ഷം സ്​കൂളുകളിലെ 11.80 കോടി കുട്ടികൾ പദ്ധതിയുടെ പരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM POSHAN
News Summary - Centre renames Mid-Day Meal scheme, calls it PM POSHAN
Next Story