Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിസ, യാത്രാ...

വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി

text_fields
bookmark_border
വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി
cancel

ന്യൂഡൽഹി: കോവിഡ്‌ 19 പ്രതിരോധത്തി​​െൻറ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളിൽ പെട്ട ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകി.

വിദേശത്ത് കുടുങ്ങിയ താഴെപ്പറയുന്ന ഒസി‌ഐ കാർഡ് ഉടമകൾക്ക്‌ ഇന്ത്യയിലേക്ക് വരാം: 

  • വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിച്ചതും ഒസിഐ കാർഡുകൾ കൈവശമുള്ളതുമായ പ്രായപൂർത്തിയാകാത്തവർ.
  • കുടുംബത്തിലെ അംഗത്തി​​െൻറ മരണം പോലുള്ള ദുരന്തങ്ങൾ മൂലം ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഒസിഐ കാർഡ് ഉടമകൾ.
  •  ജീവിതപങ്കാളിയിൽ ഒരാൾ ഒ‌സി‌ഐ കാർഡ് ഉടമയും മറ്റൊരാൾ ഇന്ത്യൻ പൗരനുമായ ഇന്ത്യയിൽ സ്ഥിര താമസ അനുവാദമുള്ള ദമ്പതികൾ.
  • ഇന്ത്യൻ പൗരന്മാരായ മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന, ഒ.സി.ഐ കാർഡ് ഉടമകളായ സർവകലാശാല വിദ്യാർഥികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel banmalayalam newsindia newscovid 19lockdown
News Summary - centre relaxes
Next Story