Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ കേസ്​:...

അയോധ്യ കേസ്​: സുപ്രീംകോടതി ജഡ്​ജിമാർ വൈകിക്കുന്നു -ആർ.എസ്​.എസ്​ നേതാവ്

text_fields
bookmark_border
അയോധ്യ കേസ്​: സുപ്രീംകോടതി ജഡ്​ജിമാർ വൈകിക്കുന്നു -ആർ.എസ്​.എസ്​ നേതാവ്
cancel

ചണ്ഡിഗഢ്​: അയോധ്യ കേസ് ​പരിഗണിക്കുന്ന സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലെ ജഡ്​ജിമാർക്കെതിരെ ആരോപണവുമായി​ ആർ.എസ്​.എസ്​ നേതാവ് ഇന്ദ്രേഷ്​ കുമാർ.​ സുപ്രീം കോടതിയിലെ ജഡ്​ജിമാർ അയോധ്യ കേസ്​ വൈകിപ്പിക്കുകയാണെന്നായിരുന്നു ആർ.എസ്​.എസ്​ നേതാവി​​​​െൻറ ആരോപണം.

നരേന്ദ്രമോദി സർക്കാർ അയോധ്യയിൽ രാമക്ഷേത്രത്തിനായി നിയമ നിർമാണം നടത്താ​നൊരുങ്ങുകയാണ്​. അഞ്ച്​ സംസ്​ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഭാഗമായുള്ള പെരുമാറ്റചട്ടം കാരണമാണ്​ ഇക്കാര്യത്തിൽ മൗനം പാലിച്ചത്​. നിയമത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ ചീഫ്​ ജസ്​റ്റിസ്​ സ്​റ്റേ അനുവദിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ അധ്യക്ഷനായി ബെഞ്ച്​ കേസി​​​​െൻറ വാദം കേൾക്കൽ ജനവരിയിലേക്ക്​ നീട്ടി വച്ചിരിക്കുകയാണ്​. ആ മൂന്നംഗ ബെഞ്ചാണ്​ കേസ്​ വൈകിക്കുന്നതും നിഷേധിക്കുന്നതും അനാദരവ്​ കാണിക്കുന്നതും- ഇന്ദ്രേഷ്​ കുമാർ ആരോപിച്ചു.
പഞ്ചാബിൽ ഒരുസെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

125 കോടി ജനങ്ങൾക്കും അവരുടെ പേരറിയാമെന്നതിനാൽ താൻ പേര്​ പറയുന്നില്ല. നീതി നൽകാൻ തയ്യാറല്ലെങ്കിൽ ജഡ്​ജിയായി തുടരണോ അതോ രാജി വെച്ചൊഴിയണോ എന്ന്​ അവർ ചിന്തിക്കണമെന്നും ഇ​േ​ന്ദ്രഷ്​ കുമാർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssindresh kumarmalayalam newsRam Mandir Lawsupreme court
News Summary - Centre Ready With Ram Mandir Law, SC Judges Should Quit if They Can’t Give Justice: RSS Leader Indresh Kumar -india news
Next Story