വനിതാ സംവരണ, മണ്ഡലപുനർനിർണയ ബില്ലുകൾ വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിൽ പരാജയപ്പെട്ട വനിതാ സംവരണ ബില്ലും ലോക്‌സഭാ മണ്ഡലപുനർനിർണയ (ഡിലിമിറ്റേഷൻ) ബില്ലും വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പോയ ബില്ലുകൾ പാസാക്കിയെടുക്കാൻ പ്രതിപക്ഷത്തെ ചില പ്രാദേശിക കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ ഭരണകക്ഷിയായ എൻ.ഡി.എ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലോക്‌സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനാ ഭേദഗതിക്ക് തനിച്ചുള്ള അംഗബലം എൻ.ഡി.എക്ക് ഇല്ല. നിയമസഭകളിലും പാർലമെന്റിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കാനും ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമായി കൊണ്ടുവന്ന 131-ാം ഭരണഘടനാ ഭേദഗതി ബില്ലാണ് കഴിഞ്ഞ ഏപ്രിലിൽ സഭയിൽ വീണത്.
2011-ലെ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിച്ച് നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ 816 ആയി ഉയർത്താനാണ് ബില്ലിൽ ശുപാർശ ചെയ്യുന്നത്. എന്നാൽ, ഭരണഘടനാപരമായ ഈ നിയന്ത്രണം മാറുന്നതോടെ വിവിധ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യത്തിൽ വലിയ അസന്തുലിതാവസ്ഥ ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്.
പ്രത്യേകിച്ച്, ജനസംഖ്യാ വളർച്ച വിജയകരമായി നിയന്ത്രിച്ച കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്ന ഭീതിയുണ്ട്. അതേസമയം ജനസംഖ്യ കൂടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം കുത്തനെ കൂടുകയും ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

