ന്യൂഡൽഹി: വിചാരണയിലിരിക്കുന്ന വനിതാ തടവുകാർക്ക് ജാമ്യമനുവദിക്കുന്ന കാര്യം കേന്ദ്ര സർക്കാറിെൻറ പരിഗണനയിൽ. സി.ആർ.പി.സിയിലെ നിയമത്തിൽ ഇളവ് തേടിെക്കാണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം നൽകിയ റിപ്പോർട്ടിലാണ് ശിപാർശ ഉള്ളത്. വിചാരാണത്തടവുകാരായ വനിതാ കുറ്റവാളികൾ അവരുെട ശിക്ഷയുെട മൂന്നിലൊരു ഭാഗവും വിധി വരുന്നതിന് മുമ്പു തന്നെ അനുഭവിച്ച് തീരുന്നതിനാലാണ് ഇവർക്ക് ജാമ്യം അനുവദിക്കുന്നതിനുള്ള വഴി തേടുന്നതെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു.
സി.ആർ.പി.സി 435എ വകുപ്പിൽ മാറ്റം വരുത്തുന്നതിനാണ് ശിപാർശ നൽകിയിരിക്കുന്നത്. ഏറ്റവും കൂടിയ ശിക്ഷയുടെ പകുതിയും അനുഭവിച്ചു തീർന്നശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂവെന്നാണ് ഇൗ വകുപ്പ് അനുശാസിക്കുന്നത്.
നവജാതശിശുക്കളുടെ അമ്മമാരായ തടവുപുള്ളികൾക്ക് പ്രത്യേക താമസം, കുട്ടികളെ കാണാൻ വനിതാ തടവുകാർക്ക് അവസരം, സ്വകാര്യമായ നിയമ സഹായം, വോട്ടവകാശം എന്നീ ശിപാർശകളും റിപ്പോർട്ടിലുണ്ട്. ഇവ കൂടാതെ 134 ഒാളം ശിപാർശകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
തടവിലുള്ള സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്തുക, ഗർഭിണികളുെട പ്രശ്നങ്ങളും പ്രസവം സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കുക, മാനസികാരോഗ്യം, നിയമസഹായം, ശിക്ഷാ കാലാവധി കഴിഞ്ഞുള്ള പുനരധിവാസം എന്നീ പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. റിപ്പോർട്ട് നിലവിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ പരിഗണനയിലാണ്.