Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിൽനിന്ന്​ 7000 സൈനികരെ പിൻവലിക്കുന്നു

text_fields
bookmark_border
  • ഇവരെ രാജ്യത്ത്​ മറ്റു കേന്ദ്രങ്ങളിൽ അടിയന്തരമായി വിന്യസിക്കാനാണ്​ തീരുമാനം
kashmir-11119.jpg
cancel

ന്യൂഡൽഹി: ജമ്മു-കശ്​മീരിൽനിന്ന്​ 7000 അർധ സൈനികരെ പിൻവലിക്ക​ാൻ ആഭ്യന്തര മന്ത്രാലയത്തി​​​െൻറ നിർദേശം. സി.ആർ.പി.എഫ്​, ബി.എസ്​.എഫ്​, ഐ.ടി.ബി.പി, സി.ഐ.എസ്​.എഫ്​, എസ്​.എസ്​.ബി എന്നിവയിൽനിന്നായി 72 കമ്പനി അർധസൈനികരെ അടിയന്തരമായി രാജ്യത്ത്​ മറ്റു കേന്ദ്രങ്ങളിൽ വിന്യസിക്കാനാണ്​ തീരുമാനം.

ജമ്മു-കശ്​മീരി​​​െൻറ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ്​ കൂടുതൽ ജമ്മു-കശ്​മീരി​​ൽ വിന്യസിച്ചിരുന്നത്​.

സി.ആർ.പി.എഫിന്‍റെ 24 കമ്പനി, ബി.എസ്​.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്​.എഫ്​, എസ്​.എസ്​.ബി എന്നിവയുടെ 12 വീതം കമ്പനി സൈനികരെയാണ് പിൻവലിക്കുന്നത്.

ഈ മാസം ആദ്യം 20 കമ്പനി സൈനികരെ കശ്മീരിൽ നിന്ന് പിൻവലിച്ചിരുന്നു. 100ഓളം പേർ അടങ്ങുന്നതാണ് ഒരു കമ്പനി സൈന്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Centre Orders Withdrawal Of 7,000 Troops From Jammu And Kashmir
Next Story