Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികൾക്കെതിരായ...

കുട്ടികൾക്കെതിരായ അശ്ലീല പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണം; മെറ്റക്ക് കർശന താക്കീത് നൽകി കേന്ദ്രം

text_fields
bookmark_border
കുട്ടികൾക്കെതിരായ അശ്ലീല പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണം; മെറ്റക്ക് കർശന താക്കീത് നൽകി കേന്ദ്രം
cancel

ഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മെറ്റക്ക് കർശന നിർദ്ദേശം നൽകി. ഇത്തരം പരസ്യങ്ങൾ ഉടൻ തന്നെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യണമെന്നും വിഷയത്തിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കർശന നടപടികളുടെ ഭാഗമായാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതിനോ ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോ ഉള്ള ഏതൊരു ഉള്ളടക്കവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം വിപത്തുകൾക്കെതിരെ 'സീറോ ടോളറൻസ്' നയമാണ് സർക്കാർ പിന്തുടരുന്നത്.

പെയ്ഡ് പരസ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നിട്ടും ഇത്രയും ഗൗരവകരമായ ഉള്ളടക്കം എങ്ങനെ പരസ്യമായി വരുന്നു എന്നത് വലിയൊരു സുരക്ഷാ വീഴ്ചയായാണ് മന്ത്രാലയം കണക്കാക്കുന്നത്. കമ്പനികൾ അവരുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediaadvertisementInstagramIndiaMetaTECH
News Summary - Centre orders Meta to remove Instagram ads promoting child sex abuse content
Next Story