Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലീഗ്​...

തബ്​ലീഗ്​ സമ്മേളനത്തിനെത്തിയ വിദേശികളെ പരിശോധിക്കണം; കോവിഡില്ലാത്തവരെ നാടുകടത്തും -കേന്ദ്രസർക്കാർ

text_fields
bookmark_border
തബ്​ലീഗ്​ സമ്മേളനത്തിനെത്തിയ വിദേശികളെ പരിശോധിക്കണം; കോവിഡില്ലാത്തവരെ നാടുകടത്തും -കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനത്തി​​​െൻറ ഭാഗമായ എല്ലാ വിദേശികളെയും കർശന പരിശോധനക്ക്​ വിധേയമാക്കണമെന്ന്​ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട​ും കേന്ദ്ര പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. പരിശോധനയിൽ കോവിഡ് -19 നെഗറ്റീവാണെന്ന്​ കണ്ടെത്തിയാൽ അവരെ ലഭ്യമായ ആദ്യത്തെ വിമാനത്തിൽ സ്വന്തം രാജ്യത്തേക്ക്​ നാടുകടത്തണമെന്നാണ്​ നിർദേശം.

വിമാനം ലഭ്യമാകുന്നത്​ വ​െര കോവിഡ്​ ഇല്ലാത്ത വിദേശികളെ ആതിഥേയർ തന്നെ ക്വാറൻറീനിൽ നിർത്തണമെന്നും സർക്കാർ നിദേശിക്കുന്നു. സമ്മേളനത്തിനെത്തിയ വിദേശ പൗരൻമാർ സംഘങ്ങളായി ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലേക്ക് യാത്ര നടത്തുന്നുണ്ട്​. അത്​ സംസ്ഥാന സർക്കാറുകൾ പരിശോധിക്കുകയും അവരെ കണ്ടെത്തി സമ്പർക്കവിലക്കേർപ്പെട​ുത്തുകയും ചെയ്യണം.

ഇന്ത്യയിൽ നിന്നുള്ള തബ്​ലിഗ്​ ജമാഅത്ത്​ പ്രവർത്തകർ മലേഷ്യയിലെ ക്വാലാലംപൂരിലെ പള്ളിയിൽ ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തിൽ പങ്കെടുത്തവരിൽ പലർക്കും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്​. അതിനാൽ, മലേഷ്യയിൽ നിന്ന് എത്തിയവരെ അടിയന്തരമായി വിശദ പരിശോധനക്ക്​ വിധേയരാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

70 ഓളം രാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് വിസയിൽ എത്തിയ 2000 ഓളം വിദേശികൾ മതപരമായ ജോലികളുമായി ബന്ധപ്പെട്ട്​ രാജ്യത്തി​​​െൻറ പലയിടങ്ങളിലേക്കായി പോയതായും റിപ്പോർട്ടുണ്ട്​. രാജ്യത്ത്​ അവർക്ക്​ ആറു മാസത്തോളം കഴിയാം. പ്രത്യേക സാഹചര്യത്തലൽ നിസാമുദ്ദീനിലെ തബ്​ലിഗ്​ ആസ്ഥാനത്തേക്ക്​ ഇവരെ വിളിപ്പിച്ച്​ സ്വന്തം രാജ്യങ്ങളിലേക്ക്​ നാടുകടത്താനുള്ള ശ്രമമാണ്​ നടത്തുന്നതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഡൽഹിയിലെ മർകസ്​ നിസാമുദ്ദീൻ പള്ളിയിൽ മതസമ്മേളനത്തിനെത്തിയ 128 പേർക്ക്​ കോവഡി്​ സ്ഥിരീകരിച്ചിരുന്നു. കോവിഡ്​ ലക്ഷണങ്ങളോടെ 442 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യം കൂടുതൽ ആശങ്കയിലാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportationindia newsTablighi JamaatJamaat workers#Covid19
News Summary - Centre orders deportation of foreign Jamaat workers - India news
Next Story