Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാറിന് ആത്മാർഥതയില്ല ; ഫാറൂഖ് അബ്ദുല്ല

text_fields
bookmark_border
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാറിന് ആത്മാർഥതയില്ല ; ഫാറൂഖ് അബ്ദുല്ല
cancel

ശ്രീനഗർ: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിൽ കേന്ദ്ര സർക്കാറിന് ആത്മാർഥതയില്ലെന്ന് നാഷനൽ കോൺഫറൻസ് (എൻ.സി) പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല. നിലവിലെ കേന്ദ്രഭരണ പ്രദേശ സംവിധാനം പൊതുജനങ്ങളുടെ താൽപര്യങ്ങൾക്ക് വലിയ തടസമാണെന്നും അദ്ദേഹം പറഞ്ഞു. 2019 ആഗസ്റ്റ് അഞ്ചിന് മുമ്പ് ജമ്മു കശ്മീർ അനുഭവിച്ചിരുന്ന പ്രത്യേക പദവി സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയങ്ങളോട് അടുത്തുനിൽക്കുന്നുവെന്നും അതൊരിക്കലും മായ്ച്ചുകളയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന് അടിയന്തരമായി പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം.

"ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ ആത്മാർത്ഥതയും ഗൗരവവും കാണിക്കുന്നില്ല. അതിനാൽ തന്നെ പുനസ്ഥാപിക്കാൻ വേണ്ടിയുള്ള പോരാട്ടം അനിവാര്യമായി മാറിയിരിക്കുകയാണ്. എന്നാൽ, സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന ആവശ്യം സംസ്ഥാനത്തെ ജനങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങൾക്കായുള്ള പോരാട്ടം ഉപേക്ഷിച്ചു എന്നല്ല. ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുന്നതിനും സംവരണം സുഗമമാക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ത്വരിതഗതിയിലുള്ള വികസനം ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നിരുന്നാലും, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കേന്ദ്രഭരണ പ്രദേശ സംവിധാനം നിരവധി തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്" - ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ജീവനക്കാർ, വ്യാപാരികൾ, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ എന്നിങ്ങനെ തുടങ്ങി സമൂഹത്തിലെ നിരവധി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിവിധ തലങ്ങളിൽ സർക്കാർ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി. നിരവധി കശ്മീരി യുവാക്കൾ വർഷങ്ങളായി ജയിലുകളിൽ കഴിയുകയാണ്. ഇത് അവരുടെ വിദ്യാഭ്യാസ, പ്രൊഫഷണൽ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. പാസ്‌പോർട്ടുകൾ, തൊഴിൽ, മറ്റ് ആവശ്യങ്ങൾ എന്നിവയ്‌ക്കുള്ള വെരിഫിക്കേഷൻ നേടുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ യുവാക്കളെ വിവിധ ഓഫീസുകളിൽ നിരന്തരം കയറിയിറങ്ങാൻ നിർബന്ധിതരാക്കുന്നു. ഈ പ്രശ്നങ്ങളുടെ പരിഹാരം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സെപ്റ്റംബർ 28നാണ് ജമ്മു കശ്മീരിന്റെ പൂർണ്ണ സംസ്ഥാനപദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭ പാസാക്കിയത്. പ്രതിപക്ഷമായ ബി.ജെ.പി അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും സഭയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിനുമിടെയാണ് മുഖ്യമന്ത്രി ഉമർ അബ്ദുല്ലയാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Centre not serious about Jammu Kashmir's statehood restoration: Farooq Abdullah
Next Story