വോട്ടുയന്ത്രങ്ങളിൽ വിവിപാറ്റിന് കേന്ദ്രം ഫണ്ട് നൽകിയില്ല; പ്രതിപക്ഷം രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയി
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രങ്ങളിൽനിന്ന് വോട്ടു ശീട്ട് ലഭിക്കാൻ വിവിപാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഒാഡിറ്റ് ട്രയൽ) ഘടിപ്പിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ട ഫണ്ട് മോദി സർക്കാർ അനുവദിച്ചില്ല. കമീഷൻ ആവശ്യപ്പെട്ട 3000 കോടി രൂപ കേന്ദ്ര സർക്കാർ കൊടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകാൻ േകന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് രാജ്യസഭയിൽ തയാറായില്ല. ഇതേ തുടർന്ന് പ്രതിപക്ഷ എം.പിമാർ രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയി.
കോൺഗ്രസ്, ബി.എസ്.പി, എസ്.പി അംഗങ്ങളാണ് വോട്ടുയന്ത്രത്തിലെ അട്ടിമറി സാധ്യത സഭയിൽ വിഷയമാക്കിയത്. അതേസമയം, തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രങ്ങളിൽ അട്ടിമറി നടത്താമെന്ന പ്രതിപക്ഷ വിമർശനം സർക്കാർ തള്ളി. നിങ്ങൾ ജയിക്കുേമ്പാൾ വോട്ടുയന്ത്രം നല്ലതെന്നും തോറ്റാൽ മോശമെന്നും പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച ചർച്ചക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ഗുജറാത്തിലും ഹിമാചൽപ്രദേശിലും െതരഞ്ഞെടുപ്പ് നടക്കും മുമ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇത് സംബന്ധിച്ച യോഗം വിളിക്കുമെന്നും ആ സമയത്ത് പാർട്ടികൾക്ക് വിഷയമുന്നയിക്കാമെന്നും പ്രസാദ് പറഞ്ഞു. കമീഷൻ ഇക്കാര്യത്തിൽ തീർപ്പ് കൽപിക്കെട്ട. സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നിെല്ലന്നും മന്ത്രി പറഞ്ഞു.വോട്ടുയന്ത്രത്തിൽ ഘടിപ്പിക്കാൻ 67,000 വിവിപാറ്റുകൾക്ക് ഒാർഡർ ചെയ്തിട്ട് 33,000 മാത്രമാണ് ലഭിച്ചെതന്ന് മന്ത്രി പറഞ്ഞതിനെ പ്രതിപക്ഷം എതിർത്തു. എന്തുകൊണ്ടാണ് സർക്കാർ മതിയായ ഫണ്ട് നൽകാത്തതെന്ന് പ്രതിപക്ഷം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
