Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശ നേതാക്കളെ കാണാൻ കേന്ദ്രം അനുവദിക്കുന്നില്ല -രാഹുൽ ഗാന്ധി

text_fields
bookmark_border
BJP, EC openly stealing votes: Rahul Gandhi shares post claiming same person casting vote in multiple polls
cancel
camera_alt

രാഹുൽ ഗാന്ധി

Listen to this Article

ന്യൂഡൽഹി: വിദേശ നേതാക്കളെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കുന്ന രാജ്യത്തിന്റെ പാരമ്പര്യം കേന്ദ്ര സർക്കാർ പാലിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. റഷ്യൻ പ്രസിഡന്ററ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തുന്നതിന് തൊട്ടുമുമ്പാണ് വിദേശ നേതാക്കൾ തന്നെ കാണേണ്ടെന്ന് സർക്കാർ നിർദേശം നൽകിയെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി രംഗത്തുവന്നത്.

വാജ്‌പേയിയുടെയും മൻമോഹൻ സിങ്ങിന്റെയും കാലത്ത് വിദേശത്തുനിന്നെത്തുന്ന നേതാക്കൾ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ, വിദേശ നേതാക്കൾ ഇന്ത്യയിൽ വരുമ്പോഴും താൻ വിദേശത്തേക്ക് പോകുമ്പോഴും കൂടിക്കാഴ്ചകൾ ഒഴിവാക്കാൻ സർക്കാർ സമ്മർദം ചെലുത്തുകയാണ്. വിദേശ സന്ദർശനത്തിൽ തന്നെ കാണരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്ന് അവിടത്തെ ആളുകൾ തന്നോട് പറയുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സർക്കാർ മാത്രമല്ല, പ്രതിപക്ഷവുമാണ്. എന്നിട്ടും പ്രതിപക്ഷം പുറത്തുനിന്നുള്ളവരെ കാണാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സർക്കാറിന്റെ അരക്ഷിതാവസ്ഥയാണ് കാരണമെന്നും പാർലമെന്റിന് പുറത്ത് മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Centre not allowing foreign leaders to meet: Rahul Gandhi
Next Story