Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഒരു രാജ്യം, ഒരു...

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പി’ലേക്ക് നേരത്തെ കടക്കാൻ കേന്ദ്ര സർക്കാർ

text_fields
bookmark_border
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പി’ലേക്ക് നേരത്തെ കടക്കാൻ കേന്ദ്ര സർക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: ‘ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ബി​ല്ലി​ന്മേ​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സം​യു​ക്ത സ​മി​തി കൂ​ടി​യാ​ലോ​ച​ന തു​ട​രു​ന്ന​തി​നി​ടെ എ​ൻ.​ഡി.​എ​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് 2029ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ഏ​കീ​കൃ​ത തെ​ര​ഞ്ഞെ​ടു​പ്പ് ന‌‌​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം. ഇ​തി​നാ​യി ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​യ​മ​സ​ഭ​ക​ൾ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് പി​രി​ച്ചു​വി​ടു​ന്ന കാ​ര്യ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​​ഗ​ണി​ക്കു​ന്ന​ത്.

2034ൽ ​ലോ​ക്‌​സ​ഭ​യി​ലേ​ക്കും എ​ല്ലാ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യെ​ന്ന ബി.​ജെ.​പി അ​ജ​ണ്ട​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്റെ എ​തി​ർ​പ്പി​നി​ട​യി​ൽ 2024 ഡി​സം​ബ​റി​ലാ​ണ് സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സ​മി​തി​ക്ക് വി​ട്ട​ത്.

സ​മി​തി​യു​ടെ കാ​ലാ​വ​ധി നി​ര​ന്ത​രം നീ​ട്ടി​ക്കൊ​ടു​ത്ത സ​ർ​ക്കാ​ർ ഏ​റ്റ​വു​മൊ​ടു​വി​ൽ അ​ടു​ത്ത ശൈ​ത്യ​കാ​ല സ​മ്മേ​ള​നം വ​രെ​യാ​ണ് നീ​ട്ടി​യ​ത്. അ​തി​നി​ട​യി​ലാ​ണ് 2034ന് ​പ​ക​രം 2029ൽ ​അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത ബി.​ജെ.​പി ആ​രാ​യു​ന്ന​തെ​ന്ന് ‘ദി ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ൻ.​ഡി.​എ സ​ർ​ക്കാ​റു​ക​ൾ ഇ​വി​ടെ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ മ​ന്ത്രി​സ​ഭ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ത​ത് ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് 2029 ജ​നു​വ​രി​യോ​ടെ ഈ 22 ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്ൾ 174 (2)(ബി) ​പ്ര​കാ​രം നി​യ​മ​സ​ഭ​ക​ൾ പി​രി​ച്ചു​വി​ടാ​ൻ ക​ഴി​യും.

സാ​ധാ​ര​ണ​യാ​യി മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​ര​മോ സ​ർ​ക്കാ​റി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ടു​മ്പോ​ഴോ ആ​ണ് ഗ​വ​ർ​ണ​ർ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ടു​ക​ഴി​ഞ്ഞാ​ൽ, ആ​റു​മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് 1950ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം അ​നു​ശാ​സി​ക്കു​ന്നു.

എ​ൻ.​ഡി.​എ​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള 22 നി​യ​മ​സ​ഭ​ക​ളി​ൽ 11 എ​ണ്ണ​ത്തി​ലും 2029ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ള്ള അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് കൂ​ടാ​തെ ആ​ന്ധ്ര​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, സി​ക്കിം, ഒ​ഡി​ഷ എ​ന്നീ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ല​വി​ൽ ലോ​ക്സ​ഭ​ക്കൊ​പ്പ​മാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഈ ​നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​പ്പോ​ൾ എ​ൻ.​ഡി.​എ ആ​ണ് ഭ​ര​ണ​ത്തി​ലു​ള്ള​ത്.

2029ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ നി​യ​മ​സ​ഭ​ക​ൾ പി​രി​ച്ചു​വി​ടാ​ൻ എ​ൻ.​ഡി.​എ തീ​രു​മാ​നി​ച്ചാ​ൽ, ഗോ​വ, ഗു​ജ​റാ​ത്ത്, മ​ണി​പ്പൂ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നീ നി​യ​മ​സ​ഭ​ക​ളു​ടെ കാ​ലാ​വ​ധി മൂ​ന്ന് വ​ർ​ഷ​വും ഛത്തി​സ്ഗ​ഢ്, മ​ധ്യ​പ്ര​ദേ​ശ്, മേ​ഘാ​ല​യ, നാ​ഗാ​ല​ൻ​ഡ്, രാ​ജ​സ്ഥാ​ൻ, ത്രി​പു​ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടേ​ത് നാ​ല് വ​ർ​ഷ​വും വെ​ട്ടി​ച്ചു​രു​ക്കേ​ണ്ടി വ​രും. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 2027ലും 2028​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത അ​ട​ക്ക​മു​ള്ള ചി​ല ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​മാ​ർ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യോ​ട് ഇ​തി​ന​കം പ​ര​സ്യ​മാ​യ യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ല​മെ​ന്റ​റി സം​യു​ക്ത സ​മി​തി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം ഗോ​വ, ഉ​ത്ത​രാ​ഖ​ണ്ഡ്, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​മാ​രും ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAelectionsOne Nation One ElectionAssembly poll
News Summary - Centre moves to early One Nation One Election
Next Story