Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഗവ്യാപനം മുൻകൂട്ടി അറിയാം; ജല പരിശോധനക്ക് ദേശീയ മാർഗനിർദേശങ്ങളുമായി കേന്ദ്രം

text_fields
bookmark_border
രോഗവ്യാപനം മുൻകൂട്ടി അറിയാം; ജല പരിശോധനക്ക് ദേശീയ മാർഗനിർദേശങ്ങളുമായി കേന്ദ്രം
cancel

ന്യൂഡൽഹി: രോഗികൾ ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നതിന് മുൻപ് തന്നെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യജല പരിശോധനയിലൂടെ രോഗവ്യാപനം മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ദേശീയ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. മലിനജല പരിശോധനയ്ക്കുള്ള പൊതുവായ ദേശീയ മാനദണ്ഡങ്ങളാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഔദ്യോഗികമായി നടപ്പാക്കുന്നത്.

മാലിന്യജല സാമ്പിളുകൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള പൊതുവായ നടപടിക്രമങ്ങൾ പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. പരിശോധനാ ഫലങ്ങൾ പൂർത്തിയായി നാല്പത്തെട്ട് മണിക്കൂറിനകം ലബോറട്ടറികൾ ഇവ രാജ്യത്തെ നിലവിലുള്ള രോഗനിരീക്ഷണ സംവിധാനത്തിൽ നൽകണം.

രോഗാണുക്കളുടെ സാന്നിധ്യം ഔദ്യോഗിക കണക്കുകളിൽ പ്രകടമാകുന്നതിന് ഒന്നു മുതൽ രണ്ട് ആഴ്ചകൾക്ക് മുൻപ് തന്നെ രോഗവ്യാപനം തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഡോ. രാകേഷ് ഗുപ്തയാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും അലയൻസ് ഫോർ പാത്തോജൻ സർവൈലൻസ് ഇന്നൊവേഷൻസും സംയുക്തമായാണ് പൊതുജനാരോഗ്യ പ്രാധാന്യമുള്ള രോഗാണുക്കൾക്കായുള്ള മാലിന്യജല നിരീക്ഷണത്തിനുള്ള ദേശീയ മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. സാമ്പിൾ ശേഖരണം, പരിശോധന, ഫലങ്ങളുടെ വിലയിരുത്തൽ, സർക്കാർ സംവിധാനങ്ങളുമായി വിവരങ്ങൾ പങ്കുവെക്കൽ എന്നിവയ്ക്കുള്ള പൊതുവായ രീതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Centre Issues National Guidelines for Wastewater Testing to Predict Disease Outbreaks
Next Story