Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് ആശ്വാസമായി...

കോവിഡ് ആശ്വാസമായി കേന്ദ്രം എല്ലാവർക്കും 4000 രൂപ നൽകുന്നുണ്ടോ? വൈറൽ മെസേജിന്​ പിന്നിലെ സത്യം ഇതാണ്​

text_fields
bookmark_border
money
cancel

ന്യൂഡൽഹി: കോവിഡ്​ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യത്തെ എല്ലാ പൗരൻമാർക്കും 4000 രൂപ വെച്ച്​ നൽകുമെന്ന സ​ന്ദേശം കുറച്ച്​ ദിവസമായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്​. കോറോണ കെയർ ഫണ്ട്​ സ്​കീമി​െൻറ ഭാഗമായി എല്ലാവർക്കും 4000 രൂപ നൽകുമെന്നാണ്​ സന്ദേശത്തിൽ പറയുന്നത്​. 'ഈ ഫോം പൂരിപ്പിച്ചാൽ ഉടനടി 4000 രൂപ ലഭിക്കും'-വൈറൽ പോസ്​റ്റിൽ സൂചിപ്പിക്കുന്നു.

എന്നാൽ സർക്കാർ ഇ​ങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും സന്ദേശമ വ്യാജവുമാണെന്നതാണ്​ വാസ്​തവം. സർക്കാർ അത്തരത്തിൽ ഒരു ദുരിതാശ്വാസ പദ്ധതിയും കൊണ്ടുവന്നിട്ടില്ല.

'കോറോണ കെയർ ഫണ്ട്​ സ്​കീമി​െൻറ ഭാഗമായി സർക്കാർ എല്ലാവർക്കും 4000 രൂപ അനുവദിക്കുന്നുവെന്ന വാട്​സ്​ആപ്പ്​ സ​ന്ദേശം പ്രചരിക്കുന്നുണ്ട്​. ഇത്​ വ്യാജമാണ്​. സർക്കാർ ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നില്ല'- പ്രസ്​ ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്​ട്​ ചെക്ക്​ വിഭാഗം ട്വീറ്റ്​ ചെയ്​തു.

കോവിഡ്​ സാഹചര്യത്തിൽ കേന്ദ്രം 6.29 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ വ്യാജ സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central government aidfake messageFact checkcovid relief scheme
News Summary - Is Centre Giving ₹4,000 to All Citizens Under COVID scheme? Truth Behind Viral Message is this
Next Story