Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ ഡി.എ; 2021...

ലോക്​ ഡി.എ; 2021 ജൂ​ലൈ വ​രെ ക്ഷാ​മ​ബ​ത്ത വ​ർ​ധ​ന മ​ര​വി​പ്പി​ച്ച്​ കേ​ന്ദ്രം, കു​ടി​ശ്ശി​ക കി​ട്ടി​ല്ല

text_fields
bookmark_border
ലോക്​ ഡി.എ; 2021 ജൂ​ലൈ വ​രെ ക്ഷാ​മ​ബ​ത്ത വ​ർ​ധ​ന മ​ര​വി​പ്പി​ച്ച്​ കേ​ന്ദ്രം, കു​ടി​ശ്ശി​ക കി​ട്ടി​ല്ല
cancel

ന്യൂ​ഡ​ൽ​ഹി: ചെ​ല​വ്​ ചു​രു​ക്ക​ലി​​െൻറ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും​ പെ​ൻ​ഷ​ൻ​ കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത (ഡി.​എ) വ​ർ​ധ​ന ഒ​ന്ന​ര വ​ർ​ഷ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത ​ൽ ക്ഷാ​മ​ബ​ത്ത നാ​ലു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച്​ 21 ശ​ത​മാ​ന​മാ​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ ച്ച​താ​ണ്. എ​ന്നാ​ൽ 2021 ജൂ​ൈ​ല ഒ​ന്നു വ​രെ 17 ശ​ത​മാ​നം ത​ന്നെ​യാ​ണ്​ തു​ട​ർ​ന്നും ല​ഭി​ക്കു​ക.

നാ​ണ്യ​പ്പെ ​രു​പ്പം വ​ഴി​യു​ള്ള അ​ധി​ക​ചെ​ല​വ്​ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ്​ ശ​മ്പ​ള​ത്തി​നൊ​പ്പം ഡി.​എ ന​ൽ​കു​ന്ന​ത്. ശ​മ്പ​ള ക​മീ​ഷ​ൻ ശി​പാ​ർ​ശ പ്ര​കാ​രം ജ​നു​വ​രി, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ക്ഷാ​മ​ബ​ത്ത പു​തു​ക്ക​ണം. ഇ​ത​നു​സ​രി​ച്ചാ​ണ്​ 21 ശ​ത​മാ​ന​മാ​ക്കാ​ൻ ക​ഴി​ഞ്ഞ മാ​സം മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്. ജ​നു​വ​രി മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി. ഇ​തു മ​ര​വി​പ്പി​ക്കു​ന്ന​തോ​ടെ 2020 ജ​നു​വ​രി, ജൂ​ൈ​ല, 2021 ജ​നു​വ​രി മാ​സ​ങ്ങ​ളി​ലെ ഡി.​എ വ​ർ​ധ​ന​യാ​ണ്​ മു​ട​ങ്ങു​ന്ന​ത്.

2021 ജൂ​ലൈ ഒ​ന്നു മു​ത​ൽ ക്ഷാ​മ​ബ​ത്ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​േ​മ്പാ​ൾ ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. ഡി.​എ മ​ര​വി​പ്പി​ക്ക​ൽ വ​ഴി​യു​ള്ള പ​ണം കോ​വി​ഡ്​ പ്ര​തി​േ​രാ​ധ​ത്തി​ന്​ ചെ​ല​വാ​ക്കും. ​
സം​സ്​​ഥാ​ന​ങ്ങ​ൾ കൂ​ടി ന​ട​പ്പാ​ക്കി​യാ​ൽ 1.20 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്​ ഈ​യി​ന​ത്തി​ൽ സ​ർ​ക്കാ​ർ ലാ​ഭി​ക്കു​ന്ന​ത്. ഇ​തി​ൽ കേ​ന്ദ്ര ഡി.​എ വ​ർ​ധ​ന ന​ൽ​കാ​തി​രി​ക്കു​ക വ​ഴി​യു​ള്ള ലാ​ഭം 37,350 കോ​ടി.

48.34 ല​ക്ഷം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും 65.26 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​രെ​യും ബാ​ധി​ക്കു​ന്ന​താ​ണ്​ തീ​രു​മാ​നം. ചെ​ല​വു ചു​രു​ക്ക​ലി​​െൻറ ഭാ​ഗ​മാ​യി നേ​ര​ത്തെ എം.​പി ഫ​ണ്ട്​ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ചി​രു​ന്നു. രാ​ഷ്​​ട്ര​പ​തി, മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ എ​ന്നി​വ​രു​ടെ ശ​മ്പ​ള​വും കു​റ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDAdearness allowancecovid 19
News Summary - Centre freezes new rates of DA -India news
Next Story