Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pan Aadhaar Cards
cancel
Homechevron_rightNewschevron_rightIndiachevron_rightപാൻ-ആധാർ കാർഡുകൾ...

പാൻ-ആധാർ കാർഡുകൾ ബന്ധിപ്പിക്കൽ സമയം ആറുമാസം കൂടി നീട്ടി കേന്ദ്രസർക്കാർ

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ പാൻ -ആധാർ കാർഡ്​ ബന്ധിപ്പിക്കൽ സമയം 2022 മാർച്ച്​ 31വരെ നീട്ടി കേന്ദ്രസർക്കാർ. കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ നികുതി ദായകർ നേരിടുന്ന വെല്ലുവിളികൾ കണക്ക​ിലെടുത്താണ്​​ ബന്ധിപ്പിക്കൽ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.

നേരത്തേ സെപ്​റ്റംബർ 30ന്​ മുമ്പ്​ പാൻ -ആധാർ കാർഡ്​ ബന്ധിപ്പിക്കണമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചിരുന്നു. ഈ വർഷം മാത്രം നാലാമത്തെ തവണയാണ്​ ആധാർ-പാൻ ബന്ധിപ്പിക്കാനുള്ള സമയം സർക്കാർ നീട്ടി നൽകുന്നത്​. നേരത്തേ ജൂലൈയിലായിരുന്ന ഡെഡ്​ലൈൻ സെപ്​റ്റംബർ 30 വരെ നീട്ടിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്നായിരുന്നു അത്​. ​

േന​രത്തേ പാൻ ആധാർ കാർഡുമായി സെപ്​റ്റംബർ 30നകം ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നായിരുന്നു അധികൃതർ​ അറിയിച്ചത്​. ബാങ്ക്​ അക്കൗണ്ടുകൾ തുടങ്ങുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പാൻ -ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശം. നിലവിൽ 50,000ത്തിൽകൂടുതലുള്ള സാമ്പത്തിക ഇടപാടുകൾക്ക്​ പാൻ കാർഡ്​ നിർബന്ധമാണ്​.

പാൻ ആധാർ ബന്ധിപ്പിക്കേണ്ടതെങ്ങനെ?

  • www.incometaxindiaefiling.gov.in എന്ന വെബ്​സൈറ്റ്​ സന്ദർശിക്കണം
  • ഇതിൽ 'Link Adhar' എന്ന ഒാപ്​ഷൻ തെരഞ്ഞെടുക്കുക
  • ഈ ലിങ്കിൽ ക്ലിക്ക്​ ചെയ്യു​േമ്പാൾ സ്​ക്രീനിൽ പുതിയ പേജ്​ തുറന്നുവരും
  • അവിടെ ആധാർ നമ്പർ, പാൻ കാർഡ്​ നമ്പർ, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ നൽകണം
  • ശേഷം 'Submit' ബട്ടൺ അമർത്തിയാൽ പാൻ ആധാർ കാർഡുമായി ലിങ്ക്​ ചെയ്യും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PAN CardAadhaar CardPan Aadhaar Linking
News Summary - Centre extends PAN Aadhaar linking deadline till March 31 next year
Next Story