നാഗാലാൻഡിലും അരുണാചൽ പ്രദേശിലും അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: നാഗാലാൻഡിലെയും അരുണാചൽ പ്രദേശിലെയും വിവിധ ഭാഗങ്ങളിൽ സായുധസേനക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. പ്രദേശങ്ങളിലെ ക്രമസമാധാന സാഹചര്യം അവലോകനം ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
അരുണാചൽ പ്രദേശിലെ ചംഗ്ലാങ്, തിരപ്, ലോഹ്ഡിങ് ജില്ലകളിലും നാമ്സായ് ജില്ലയിലെ മഹാദേവ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത പ്രദേശങ്ങളിലുമാണ് അഫ്സ്പ നിയമം നീട്ടിയത്. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന 1958ലെ നിയമമാണ് 'അഫ്സ്പ' അഥവാ 'ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്'. മുൻകൂർ വാറന്റില്ലാതെ പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും 'അഫ്സ്പ' നിയമം സായുധ സേനക്ക് അധികാരം നൽകുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

