Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിൽ കൂട്ടി ‘വിബി- ജി റാം ജി’; പദ്ധതിയുടെ വ്യാപ്തി 41 ശതമാനം കൂട്ടി; 375 ജോലികൾക്ക് സർക്കാർ അനുമതി

text_fields
bookmark_border
തൊഴിൽ കൂട്ടി ‘വിബി- ജി റാം ജി’; പദ്ധതിയുടെ വ്യാപ്തി 41 ശതമാനം കൂട്ടി; 375 ജോലികൾക്ക് സർക്കാർ അനുമതി
cancel

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ രൂപമായ ‘വിബി- ജി റാം ജി’യിൽ കൂടുതൽ തൊഴിലുകൾ ഉൾപ്പെടുത്തി പരിഷ്‍കരിച്ച് കേന്ദ്രം. ഉപജീവനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ജലസുരക്ഷ, ദുരന്തനിവാരണ സജ്ജീകരണം എന്നിവക്ക് മുൻഗണന നൽകി 375 ജോലികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. മുൻ പദ്ധതിയിലെ തൊഴിലുകളേക്കാൾ 41 ശതമാനം വർധനവാണുണ്ടായത്.

ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, തീവ്ര കാലാവസ്ഥ സാഹചര്യങ്ങളെയും ദുരന്തങ്ങളെയും നേരിടുന്നതിനുള്ള പ്രത്യേക ജോലികൾ എന്നിങ്ങനെയാണ് ജോലികളെ തരംതിരിച്ചതെന്ന് ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. 28 തൊഴിലുകൾ ജലസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. 111 എണ്ണം പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുമായും 98 ജോലികൾ ഉപജീവന അടിസ്ഥാന സൗകര്യങ്ങളുമായും 38 എണ്ണം ദുരന്തനിവാരണ സജ്ജീകരണങ്ങളുമായും ബന്ധപ്പെട്ടവയാണ്. ജലസംരക്ഷണ-ജലസേചന സംവിധാനങ്ങൾ, ഗ്രാമീണ ആരോഗ്യ-സാമൂഹിക സൗകര്യങ്ങൾ, കാർഷികോൽപന്ന സംസ്കരണ യൂനിറ്റുകൾ, ശീതീകരണ-സംഭരണ സൗകര്യങ്ങൾ, വെള്ളപ്പൊക്ക സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ വിപുലീകരിച്ച പട്ടികയിൽ ഉൾപ്പെടുന്നു.

ഉപജീവനവുമായി ബന്ധപ്പെട്ട ജോലികൾ മുൻപദ്ധതിയിൽ 1.1 ശതമാനം മാത്രമായിരുന്നു. പുതിയ പദ്ധതിയിൽ ആകെ ജോലികളുടെ 26 ശതമാനം ഉപജീവനവുമായി ബന്ധപ്പെട്ടാണ്. കാർഷികോൽപന്നങ്ങൾ വൃത്തിയാക്കുന്നതിനും തരംതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള യൂനിറ്റുകൾ, ധാന്യം പൊടിക്കൽ കേന്ദ്രങ്ങൾ, മാർക്കറ്റ് യാർഡുകൾ, ക്ഷീരവികസന സൗകര്യങ്ങൾ, കൂൺ കൃഷി ഷെഡുകൾ, മത്സ്യകൃഷി സംവിധാനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. സ്വയം സഹായ സംഘങ്ങൾക്കും കൂട്ടായ്മകൾക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ, പരിശീലന-നൈപുണ്യ വികസന കേന്ദ്രങ്ങൾ എന്നിവയും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രങ്ങൾ, ബണ്ടുകൾ ബലപ്പെടുത്തൽ, വെള്ളപ്പൊക്ക സംരക്ഷണം, ദുരന്താനന്തരം ഗ്രാമീണ റോഡുകളും പൊതുസൗകര്യങ്ങളും പുനഃസ്ഥാപിക്കൽ, കാട്ടുതീ നിയന്ത്രണ നടപടികൾ എന്നിവയുൾപ്പെടെ 38 പ്രവർത്തനങ്ങൾ ഈ വിഭാഗത്തിലുൾപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു. 181 പ്രവർത്തനങ്ങൾ കൃഷിയും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ 52 എണ്ണം വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള പദ്ധതികളാണ്. ‘അന്ത്യോദയ‘വിഭാഗത്തിൽപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും വേണ്ടിയുള്ള 107 പ്രവർത്തനങ്ങളും പട്ടികയിലുണ്ട്. ഇവയിൽ 68 എണ്ണം വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ളതാണ്. സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള 36 വീതം പ്രവർത്തനങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Centre expands permissible works under VB-G RAM G by 41% over MGNREGA
Next Story