രാജീവ് ഗാന്ധി വധം: ഗൂഢാലോചന അന്വേഷിക്കാൻ രൂപീകരിച്ച സംഘത്തെ പിരിച്ചുവിട്ടു
text_fieldsന്യൂഡൽഹി: രാജീവ്ഗാന്ധി വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ രൂപീകരിച്ച മൾട്ടി ഡിസിപ്ളിനറി മോണിറ്ററിങ് ഏജൻസി (എം.ഡി.എം.എ) പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. 24 വർഷം മുമ്പാണ് എം.ഡി.എം.എ രൂപീകരിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐക്ക് കീഴിലായിരുന്നു എം.ഡി.എം.എയുടെ പ്രവർത്തനം. നിരവധി സുരക്ഷാ ഏജൻസികളിലെ അംഗങ്ങൾ സംഘത്തിലുണ്ടായിരുന്നു.
മേയിലാണ് എം.ഡി.എം.എയുടെ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ അന്വേഷണം ഏറെക്കുറെ പൂർത്തിയാക്കിയതായും അന്വേഷണം സി.ബി.ഐയുടെ മറ്റൊരു യൂനിറ്റിന് കൈമാറിയതായും സി.ബി.ഐ അറിയിച്ചു.
1998ൽ എം.സി. ജെയിൽ കമീഷന്‍റെ റിപ്പോർട്ട് പ്രകാരം രണ്ട് വർഷത്തേക്കാണ് എം.ഡി.എം.എ രൂപീകരിച്ചത്. തുടർന്ന് ഓരോവർഷവും കാലാവധി നീട്ടിനൽകുകയായിരുന്നു. പൊലീസ് റാങ്കിലുള്ള ഇൻസ്പെക്ടർ ജനറലാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ശ്രീലങ്ക, മലേഷ്യ, ബ്രിട്ടൺ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് എം.ഡി.എം.എ വിവരങ്ങൾ ശേഖരിച്ചിരുന്നു.
1991ൽ ചെന്നൈയിലെ ശ്രീപെരുംമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ്ഗാന്ധി കൊല്ലപ്പടുന്നത്. കേസിലെ പ്രതിയായിരുന്ന പേരറിവാളൻ ഇക്കഴിഞ്ഞ മേയ് 12ന് ജയിൽമോചിതനായിരുന്നു. അതേസമയം മറ്റ് പ്രതികളായ നളിനിയും രവിചന്ദ്രനും നല്‍കിയ മോചന ഹരജികള്‍ മദ്രാസ് ഹൈകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

