Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓക്​സിമീറ്ററടക്കം...

ഓക്​സിമീറ്ററടക്കം അഞ്ച്​ മെഡിക്കൽ ഉപകരണങ്ങളുടെ വില കുറച്ചു

text_fields
bookmark_border
ഓക്​സിമീറ്ററടക്കം അഞ്ച്​ മെഡിക്കൽ ഉപകരണങ്ങളുടെ വില കുറച്ചു
cancel

ന്യൂഡൽഹി: കോവിഡ്​ സാഹചര്യത്തിൽ ഉപയോഗം വ്യാപകമായ പൾസ് ഓക്സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ തുടങ്ങിയ അഞ്ച് മെഡിക്കൽ ഉപകരണങ്ങളുടെ വില കേ​ന്ദ്ര സർക്കാർ കുറച്ചു. ഓക്‌സിമീറ്റർ, ഗ്ലൂക്കോമീറ്റർ, ബി.പി മോണിറ്റർ, നെബുലൈസർ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവയുടെ വിലയാണ്​ കുറച്ചത്​.

70 ശതമാനമായി വില കുറയുമെന്ന്​ രാസവള മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതുസംബന്ധിച്ച്​ ജൂലൈ 13 ന് നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ്​ അതോറിറ്റി (എൻ‌.പി.‌പി.‌എ)യുടെ ഉത്തരവ്​ കമ്പനികൾക്ക്​ കൈമാറിയിരുന്നു. തുടർന്ന്​ ഇത്തരം ഉപകരണങ്ങൾ നിർമിക്കുന്ന 684 ബ്രാൻ‌ഡുകൾ‌ വില വിവരം മന്ത്രാലയത്തിൽ റിപ്പോർ‌ട്ടുചെയ്‌തു. ഇതിൽ 620 കമ്പനികൾ തങ്ങളുടെ വില കുറച്ചതായി അറിയിച്ചു. ജൂലൈ 20 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.

ഇറക്കുമതി ചെയ്യുന്ന പൾസ് ഓക്സിമീറ്ററിന്​ 295 മുതൽ 375 രൂപ വരെ കുറഞ്ഞു. പൾസ് ഓക്സിമീറ്ററുകൾ, രക്തസമ്മർദ്ദ പരിശോധന യന്ത്രം, നെബുലൈസറുകൾ എന്നിവക്കാണ്​ വില വൻതോതിൽ കുറച്ചത്.

'പൊതുജന താൽപര്യാർഥം 5 മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനയിൽ ജൂലൈ 20 മുതൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. ഇത് അവയുടെ വില ഗണ്യമായി കുറയ്ക്കും" -കെമിക്കൽ, രാസവള മന്ത്രി മൻസുഖ് എൽ മണ്ഡവ്യ ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulse oximeternebuliser
News Summary - Centre caps trade margins on five critical medical devices including pulse oximeter, nebuliser
Next Story