Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആവശ്യം വർധിച്ചു;...

ആവശ്യം വർധിച്ചു; മെഡിക്കൽ ഓക്​സിജൻെറ വില നിയന്ത്രിച്ച്​ സർക്കാർ

text_fields
bookmark_border
oxygen
cancel

ന്യൂഡൽഹി: കോവിഡ്​ രോഗികൾക്കും ശ്വസന സംബന്ധമായ രോഗികൾക്കും ഉപയോഗിക്കുന്ന ലിക്വിഡ്​ ഓക്​സിജന്​ കേന്ദ്ര സർക്കാർ വില നിയന്ത്രിച്ചു. രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 5.9 ദശലക്ഷം കടന്ന വേളയിൽ ക്ഷാമം നേരിടുന്നുവെന്ന്​ പരാതി ഉയർന്ന സാഹചര്യത്തിലാണ്​ കേന്ദ്ര നടപടി.

ഓക്​സിജൻ ഉൽപാദകരുടെ വിലയായി ക്യുബിക്​ മീറ്ററിന്​ 15.22 രൂപ നിശ്ചയിച്ചു. ഉപയോക്താക്കൾക്ക്​ ലഭ്യമാക്കുന്ന ഓക്​സിജൻ ക്യുബിക്​ മീറ്ററിന്​ 25.71 രൂപ നിരക്കിൽ ലഭ്യമാക്കണം. നേരത്തെയു​ള്ള പരിധി ക്യുബിക്​ മീറ്ററിന്​​ 17.49 രൂപയായിരുന്നു. നികുതി കൂടാതെ ആറു മാസത്തേക്കാണ്​ പുതിയ നിയന്ത്രണം.

കോവിഡിൻെറ പശ്ചാത്തലത്തിൽ മെഡിക്കൽ ഓക്​സിജൻെറ ആവശ്യകത നാലു മടങ്ങാണ്​ വർധിച്ചത്​. വിലനിയന്ത്രണം ഏർപെടുത്താത്ത സാഹചര്യത്തിൽ മെഡിക്കൽ ലിക്വിഡ്​ ഓക്​സിജന്​ ഉൽപാദകർ വില വർധിപ്പിച്ച സാഹചര്യത്തിലാണ്​ നടപടിയെന്ന്​ സർക്കാർ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Price CapMedical Oxygen
News Summary - Centre Caps Price Of Medical Oxygen
Next Story